ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പ് അനുശോചിച്ചു
Wednesday, December 30, 2015 9:05 AM IST
ഫിലഡല്‍ഫിയ: കാരുണ്യത്തിന്റെ വഴികാട്ടിയായ മാര്‍ത്തോമ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും അമേരിക്കാ-യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രഥമ ബിഷപ്പുമായിരുന്ന ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് അനുശോചിച്ചു.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന യോഗത്തില്‍ ഫാ. ജോണിക്കുട്ടി പുലിശേരി അധ്യക്ഷത വഹിച്ചു.

സഭയോടും സമൂഹത്തിനോടുമുള്ള കരുതലിനെയും സ്നേഹത്തേയും കുറിച്ച് എടുത്തു പറയുകയും മെത്രാപ്പോലീത്തയുടെ വിടവാങ്ങല്‍ മാര്‍ത്തോമ സഭയ്ക്കും എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് ഫാ. എം.കെ. കുര്യാക്കോസ് അഭിപ്രായപ്പെട്ടു. വൈദീകനായിരുന്നപ്പോള്‍ ഫിലഡല്‍ഫിയായില്‍ സേവനമനുഷ്ടിക്കുകയും എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്െടന്ന് ബിജു ഏബ്രഹാം പറഞ്ഞു.

ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, വേള്‍ഡ് മിഷന്‍ ഓഫ് ഇന്ത്യ, ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ നിര്‍വാഹക സമിതിയംഗം, വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നിര്‍വാഹക, കേന്ദ്ര സമിതി അംഗം തുടങ്ങി നിരവധി മേഖലയില്‍ ഡോ. സഖറിയാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഫാ. ഗീവര്‍ഗീസ് ജോണ്‍, സജീവ് ശങ്കരത്തില്‍, എം.എ. മാത്യു, ജീമോന്‍ ജോര്‍ജ്, കുര്യന്‍ മത്തായി, സുമോദ് ജേക്കബ് എന്നിവരും അനുശോചന യോഗത്തില്‍ പങ്കെടുത്തു.