'വെല്‍ക്കം 2016' ഡിസംബര്‍ 30ന്
Tuesday, December 29, 2015 9:56 AM IST
ദോഹ: ഫ്രെയിം വണ്‍ മീഡിയയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിക്കുന്ന 'വെല്‍ക്കം 2016' സംഗീത നിശ ഡിസംബര്‍ 30ന് (വ്യാഴം) വൈകുന്നേരം ഏഴിന് ഐസിസി അശോക ഹാളില്‍ നടക്കും.

മന്‍ഹല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മുഖ്യ പ്രായോജകരായ വെല്‍ക്കം 2016 ല്‍ ക്യൂ എഷ്യ ഡെവലപ്മെന്റ്, ഫയര്‍ ഫ്ളോ ടെക്നിക്കല്‍ സര്‍വീസസ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്, അല്‍ ദാര്‍ ഫോര്‍ എക്സ്ചേഞ്ച് വര്‍ക്സ് എന്നിവര്‍ സഹ പ്രായോജകരാണ്.

കേരളത്തിനകത്തും പുറത്തും നിരവധി സ്റേജ് ഷോകളിലൂടെ ആസ്വാദകര്‍ക്ക് പ്രിയങ്കരരായ സജില സലിം, മന്‍സൂര്‍, ദോഹയിലെ ഗായക നിരയില്‍ നിന്നും മുഹമ്മദലി വടകര, ഷക്കീര്‍ പാവറട്ടി, വിനോദ്, ഹാദിയ സക്കരിയ, നൌഷി എന്നിവര്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ അവതരിപ്പിക്കും.

പ്രവേശനം സൌജന്യ പാസുകള്‍ കരസ്ഥമാക്കിയവര്‍ക്ക് മാത്രമാണെന്നു പരിപാടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇ.പി. ബിജോയ് കുമാര്‍ അറിയിച്ചു.