റിയാദ് നവോദയ കലണ്ടര്‍ പ്രകാശനം ചെയ്തു
Tuesday, December 29, 2015 8:05 AM IST
റിയാദ്: നവോദയ 2016 ലേക്കുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. നവോദയ ഓഫീസില്‍ നടന്ന ചടങ്ങില്‍ സെക്രട്ടറി അന്‍വാസ് സംഘടനയുടെ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ സതീഷിന് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ന്യൂസനയ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഷംസ് പ്രിന്റിംഗ് ആന്‍ഡ് പാക്കേജിംഗ് ട്രേഡിംഗ് കമ്പനിയുടെ സഹായത്തോടെയാണ് കലണ്ടര്‍ തയാറാക്കിയത്. തുടര്‍ച്ചയായ ആറാമത് വര്‍ഷമാണു നവോദയ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നത്.