പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫിയുടെ നബിദിന പ്രഭാഷണം ജനുവരി ഒന്നിന്
Tuesday, December 29, 2015 8:04 AM IST
ദുബായി: മതകാര്യ വകുപ്പിന്റെ അനുമതിയോടെ ഐസിഎഫ് റാഷിദിയ യൂണിറ്റ് സംഘടിപ്പിക്കുന്ന നബിദിന സംഗമം ജനുവരി ഒന്നിനു(വെള്ളി) ജുമുഅ നിസ്കാരശേഷം ഫയര്‍ സ്റേഷനു സമീപമുള്ള ഫുലാദ് മസ്ജിദില്‍ നടക്കും.

'സഹിഷ്ണുതയുടെ പ്രവാചകന്‍' എന്ന വിഷയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. പ്രഗല്ഭ പണ്ഡിതന്മാരും നേതാക്കളും നബിദിന സംഗമത്തില്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 0555 900767.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ