കുവൈത്ത് ഒഐസിസി കോണ്‍ഗ്രസിന്റെ ജന്മദിനമാഘോഷിച്ചു
Tuesday, December 29, 2015 8:02 AM IST
കുവൈത്ത്: ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റി മുപ്പത്തിയൊന്നാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ചാക്കോ ജോര്‍ജുകുട്ടി അധ്യഷത വഹിച്ച യോഗത്തില്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹമീദ് കേളോത്ത്, ജനറല്‍ സെക്രട്ടറിമാരായ വര്‍ഗീസ് ജോസഫ് മരാമണ്‍, ജോയ് ജോണ്‍ തുരുത്തിക്കര, ബേക്കന്‍ ജോസഫ്, സെക്രട്ടറിമാരായ സുരേഷ് മാത്തൂര്‍, അനുരൂപ് കണ്ണൂര്‍, ജോയ് കരുവാളൂര്‍, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ കൊച്ചാപള്ളി വിജയഭാനു, കൃഷ്ണന്‍ കടലുണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ എന്നിവര്‍ സംസാരിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും ട്രഷറര്‍ രാജീവ് നടുവിലേമുറി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍