നവയുഗം വര്‍ത്തമാനം ഒന്നാം വാര്‍ഷികം: കാനം രാജേന്ദ്രനും കുരിപ്പുഴ ശ്രീകുമാറും പങ്കെടുക്കും
Tuesday, December 29, 2015 8:01 AM IST
ദമാം: നവയുഗം സാംസ്കാരിക വേദി ദമാം മേഖല സമകാലിക വിഷയങ്ങളില്‍ സംഘടിപ്പിച്ചു വരുന്ന തുറന്ന ചര്‍ച്ചാവേദിയായ 'വര്‍ത്തമാനം' ഒരു വര്‍ഷം പിന്നിടുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സമകാലികമായ വിഷയങ്ങളില്‍ ദമാമിലും സഫ്വയിലും വിവിധ വേദികളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചുവരികയാണ് നവയുഗം വര്‍ത്തമാനം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വര്‍ത്തമാനം പ്രിയപ്പെട്ടതായി. നവയുഗം വര്‍ത്തമാനം ചര്‍ച്ചാവേദി ഒരു വര്‍ഷം പിന്നിടുന്ന ഈ അവസരത്തില്‍ നവയുഗം ദമാം മേഖല വിപുലമായ പരിപാടികളോടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു.

ജനുവരി രണ്ടിനു(ശനി) വൈകുന്നേരം 5.30ന് ദമാം ദാര്‍ അഷിഹാ ഡിസ്പെന്‍സറി ഓഡിറ്റോറിയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രവിശ്യയിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രമുഖ കവി കുരിപ്പുഴ ശ്രീകുമാറും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: 0509950580,0569853837.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം