ലേണ്‍ ദി ഖുര്‍ആന്‍ സമ്മാനദാനം
Tuesday, December 29, 2015 7:06 AM IST
വാദി ദവാസിര്‍: റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ഖുര്‍ആന്‍ പഠനപദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ പതിനാറാം ഘട്ട പരീക്ഷയില്‍ വാദി ദവാസിര്‍ ഏരിയയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ വാദി ദവാസിര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സംഗമത്തില്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. വാദി ദവാസിര്‍ ജാലിയാത്ത് മേധാവി ശൈഖ് ഷല്‍ഹാന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഏതു പ്രതിസന്ധി ഘട്ടത്തിലും സത്യത്തിന്റെ കൂടെ തൌഹീദ് മുറുകെ പിടിച്ചു ജീവിക്കണമെന്നും ആരാധനയ്ക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും മുഴുവന്‍ പ്രവാചകന്‍മാരും പ്രഥമമായി പ്രബോധനം ചെയ്തത് ഈ സത്യസന്ദേശമാണെന്നും ശൈഖ് ഷല്‍ഹാന്‍ പറഞ്ഞു.

വാദി ദവാസിര്‍ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകന്‍ മന്‍സൂര്‍ അന്‍സാരി ആമുഖ പ്രഭാഷണം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് അബ്ദുറസാഖ് ആട്ടീരി അധ്യക്ഷത വഹിച്ചു. റഷീദ് താനാളൂര്‍, നിസാര്‍ കല്‍പ്പകഞ്ചേരി ആശംസ നേര്‍ന്നു. സെക്രട്ടറി അബ്ദുസ്സലാം പരപ്പനങ്ങാടി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍