ഷിക്കാഗോ: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായ എ.കെ. ആന്റണി എംപിയുടെ എഴുപത്തി അഞ്ചാമത് ജന്മദിനം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ് വെസ്റ് റീജണിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.
മൌണ്ട് പ്രോസ്പക്ടസിലുള്ള കണ്ട്രി ഇന്നില്‍ നടന്ന ചടങ്ങില്‍ അഗസ്റിന്‍ കരിംകുറ്റി അധ്യക്ഷത വഹിച്ചു. ജീവിതത്തില്‍ ആദ്യമായാണ് താന്‍ കേക്കുമുറിച്ച് ജന്മദിനം ആഘോഷിക്കുന്നതെന്നും ഷിക്കാഗോ മലയാളികളോടൊപ്പം ആയതില്‍ സന്തോഷവാനാണെന്നും ആന്റണി പറഞ്ഞു. ചടങ്ങില്‍ മകന് അനില്‍, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ഷിക്കാഗോ മലയാളി സമൂഹവും പങ്കെടുത്തു.
യോഗത്തില്‍ അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. അമേരിക്കന്‍ മലയാളികള്‍ കേരളത്തിലനുഭവിക്കുന്ന ഭൂമി ഇടപാടുകളെക്കുറിച്ചുള്ള പ്രശ്നങ്ങള്‍, ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഓസിഐ കാര്‍ഡ് തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ക്ക് താനും രമേശ് ചെന്നിത്തലയും കൂടി വേണ്ട നടപടികള്‍ വിവിധ വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുവാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. കേരളത്തനിമ 30 ഉം 40 വര്‍ഷങ്ങള്‍ പിന്നിട്ട അമേരിക്കന്‍ ജീവിതത്തിനുശേഷവും പിന്തുടരുന്നത് അഭിമാനം കൊള്ളുന്നുവെന്നും ആന്റണി പറഞ്ഞു.
പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ ഒരു പുതിയ കമ്മീഷനെ നിയമിച്ചകാര്യം ചെന്നിത്തല വിശദീകരിച്ചു.
മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന് നായര്‍, പ്രഫ. തമ്പിമാത്യു (ജനറല്‍ സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഐഎന്‍ഓസി വൈസ് പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ഹെറാള്‍ഡ് ഫിഗറെദോ, ജോസി കുരിശുങ്കല്‍, സെക്രട്ടറി ജോഷി വള്ളിക്കുളം, ബോര്‍ഡ് ഡയറക്ടര്‍മാരായ പ്രതീഷ് തോമസ്, ടോബിന് തോമസ്, ബെന്നി പരിമണം, സജി കുര്യന്, സെക്രട്ടറി ബാബു മാത്യു, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, കെ.എം. ഈപ്പന് (മാനേജിംഗ് എഡിറ്റര്‍ കേരള എക്സ്പ്രസ്), ജോസഫ് നാഴിയംപാറ, ഈശോ വര്‍ഗീസ്, ജോസ് ചാമക്കാല, സിറിയക്, ജോസ് ജോര്‍ജ്, ജോസ് ചെന്നിക്കര (സംഗമം), സണ്ണി വള്ളിക്കുളം (ഷിക്കാഗോ മലയാളി അസോസിയേഷന്, ജോണ്‍ ഇലക്കാട്ട് (സാഹിത്യവേദി), മേഴ്സി കുര്യാക്കോസ് (നഴ്സസ് അസോസിയേഷന് പ്രസിഡന്റ്), ജോസ് ആന്റണി ബേസില്‍ പെരേര തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ചടങ്ങില്‍ സന്തോഷ് നായര്‍ എംസി ആയിരുന്നു. ജസി റിന്‍സി ഏവര്‍ക്കും നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: മാത്യു പി. തോമസ്