'ഭജന്‍ ആല്‍ബം' ഗ്രാമി അവാര്‍ഡിനു നോമിനേറ്റ് ചെയ്തു
Monday, December 28, 2015 8:38 AM IST
ലോസ്ആഞ്ചലസ്: മാഡി ദാസിന്റെ അതിരുകളില്ലാത്ത ഭക്തി ഭജന്‍ ആല്‍ ആല്‍ബം ലോസ് ആഞ്ചലസില്‍ ഫെബ്രുവരിയില്‍ നടക്കുന്ന 58-ാമത് ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടു. ബെസ്റ് ന്യു ഏജ് ആല്‍ബം വിഭാഗത്തിലെ അവാര്‍ഡിനാണ് ഭജന്‍ ആല്‍ബം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്.

മേയ് 12നു പ്രകാശനം ചെയ്ത ബജന്‍ ആല്‍ബത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാഡി ദാസാണ്. ഇന്ത്യയിലെ വൃന്ദാവനില്‍ നിന്നുളള ഒരാള്‍ ഉള്‍പ്പെടെ ലോകത്തിലെ 11 പ്രശസ്ത കലാകാരന്മാരുടെ സഹകരണത്തോടെയാണ് ഈ ആല്‍ബം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.

രാധ ജയ് ജയ് മാധവ് , നമൊ മഹാ വന്ദനായ, ഭജ ഗോവിന്ദം തുടങ്ങിയ കീര്‍ത്തനങ്ങളും ഭജനകളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മനിയില്‍ ജനിക്കുകയും വെസ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പഠനം നടത്തിയശേഷം ദാസ് അമേരിക്കയിലേക്ക് താമസം മാറ്റി. ഭജന്‍ ആല്‍ബത്തിന്റെ ഈണം യഥാര്‍ഥ ട്യൂണില്‍നിന്നു അല്പം ഭേദഗതി ചെയ്തിട്ടുണ്െടങ്കിലും തനിമ നഷ്ടപെടുത്താതെ സൂക്ഷിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.

ആല്‍ബത്തില്‍നിന്നു ലഭിക്കുന്ന വരുമാനം മുഴുവന്‍ ഇന്ത്യയിലെ വൃന്ദാവനില്‍ പഠനം നടത്തുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി നല്‍കുമെന്നു ദാസ് അറിയിച്ചു.

ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡിന് ഇന്ത്യന്‍ അമേരിക്കന്‍ സിത്താറിസ്റ് അനൌഷ്ക ശങ്കര്‍, ഇന്തോ- ബ്രിട്ടീഷ് ഡയറക്ടര്‍ ആസിഫ് കപാഡിയ എന്നിവരെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍