ജിദ്ദ: ജിദ്ദയിലെ മലയാളികളായ പ്രവാസി സമൂഹത്തിനു ജിദ്ദ സൌത്ത് സോണ്‍ മലര്‍വാടിയുടെ പുതുവല്‍സര ഉപഹാരമായി മീഡിയ വണ്‍ മാപ്പിളപ്പാട്ട് 'പതിനാലാം രാവ്' സീസണ് ഒന്നിലെ ജേതാവ് മാസ്റര്‍ ബാദുഷയും കൂട്ടുകാരും അവതരിപ്പിച്ച ഇശല്‍ മധുരം പാട്ടിന്റെ പൂനിലാവ് തീര്‍ത്തു.
അപ്രതീക്ഷിതമായി വിണുകിട്ടിയ മാസ്റര്‍ ബാദുഷയുടെ ഇശല്‍ മധുരം സംഗീത സന്ധ്യ, ജിദ്ദ പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത് ശരിക്കും ആഘോഷമാക്കി മാറ്റി. ജിദ്ദ കിലോ 10 ലെ ലയാലി അല്‍ സുംറൂദ് ഹാളില്‍ തിങ്ങിനിറഞ്ഞ ആയിരത്തിലധികം വരുന്ന കലാ പ്രേമികളും സംഗീതോപാസകരും ബാദുഷയുടെ പാട്ട് ആസ്വദിച്ചു.
ജിദ്ദയിലെ കുരുന്നുകളുടെ കലാ കൂട്ടായ്മയായ മലര്‍വാടി 2016 ല്‍ കൂടുതല്‍ പ്രശോഭിതമായിരിക്കുമെന്ന സൂചനയുമായിരുന്നു ഇശല്‍ മധുരം സംഗീത സായാഹ്നം നല്‍കിയത്.
ജിദ്ദയുടെ വ്യത്യസ്ഥ തുറകളില്‍നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരാണ് സംഗീതവിരുന്ന് നുകരാന്‍ കിലോ 10 ല്‍ എത്തിയത്.
മാസ്റര്‍ ബാദുഷയെയും ജിദ്ദയിലെ കൊച്ചു ഗായകരെയും മലര്‍വാടി കുരുന്നുകള്‍ ബൊക്കെ നല്കി സ്വീകരിച്ചു. തുടര്‍ന്ന് ബിസ്മില്ലാ ബിസ്മില്ലാ.... എന്ന പ്രസിദ്ധ ഭക്തി ഗാനവുമായാണ് ബാദുഷ സംഗീത വിരുന്നിന് തുടക്കമിട്ടത്. കദളിപ്പൂവിന് മധുകാണുമ്പോള്, സുഗന്ധ സുമസുര, നൂറു മുതകബ്ബിര്‍, പുന്നാര മഹ്മൂദിന്, തുഞ്ചന്റെ പൈങ്കിളി പാടിയ... തുടങ്ങിയ മാപ്പിളപ്പാട്ടുകളും ബാദുഷ അവതരിപ്പിച്ചു.
ജിദ്ദ സൌത്ത്സോണ്‍ മലര്‍വാടി ജനറല്‍ കോഓര്‍ഡിനേറ്ററും ഇശല്‍ മധുരം പ്രോഗ്രാം കണ്‍വീനറുമായ അബ്ദുല്‍ കബീര്‍ കാളികാവ് സ്വാഗതം പറഞ്ഞു. മലര്‍വാടി ജിദ്ദ സൌത്ത്സോണ്‍ ഉപാധ്യക്ഷന്‍ എ. നജ്മുദ്ദീന് സന്ദേശം നല്കി. മുഖ്യ പ്രായോജകര്‍ സ്കാന്‍ ഡിസ്ക് ഡിവിഷണല്‍ മാനേജര്‍ അമീന് മുബാറക്, മീഡിയ വണ്‍ ജിദ്ദ ബ്യൂറോ ചീഫ് മൂസക്കുട്ടി വെട്ടിക്കാട്ടിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗായകരായ ബാദുഷ, അന്‍ഷദ്, ലമ്യ ഷാ, അഹന്ഷ എന്നിവര്‍ക്ക് യഥാക്രമം അമീന് മുബാറക്, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സി.എച്ച്. റാഷിദ്, എ. നജ്മുദ്ദീന് എന്നിവര്‍ മൊമെന്റൊ നല്കി. ജിദ്ദയിലെ അനുഗൃഹീത കലാകാരിയും തനിമ വനിതാവിഭാഗം പ്രവര്‍ത്തകയുമായ റഹ്മത്ത് മുഹമ്മദ് ആലുങ്ങല്‍ ചിട്ടപ്പെടുത്തിയ ഒപ്പനയും സംഗീതസന്ധ്യയില്‍ അരങ്ങേറി.
പരിപാടിയുടെ ഭാഗമായി മിസ്റര്‍ ലൈറ്റ്സ് ഏര്‍പ്പെടുത്തിയ ഭാഗ്യ സമ്മാന നറുക്കെടുപ്പ് വിജയികള്‍ക്കു റഫീഖ് ഹംറ (മിസ്റര്‍ ലെറ്റ്സ് ഗ്രൂപ്പ് ഓപ്പറേഷന് മാനേജര്‍), അഫ്നാസ് റഫീഖ്, സി.കെ. മൊറയൂര്‍ ( ജനറല്‍ സെക്രട്ടറി ഇന്ത്യന്‍ മീഡിയ ഫോറം), അരുവി മോങ്ങം (ചിത്രകാരന്) എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗിഫ്റ്റ് വില്ലേജ് ഭാഗ്യ സമ്മാന നറുക്കെടുപ്പിലെ വിജയികള്‍ക്ക് ബഷീര്‍ തൊട്ടിയന് (ജീവന് ടിവി), അബ്ദുറഹ്മാന് തുറക്കല്‍ (ഗള്‍ഫ് മാധ്യമം ജിദ്ദ), ഇസ്മയീല്‍ കല്ലായി (വൈസ് പ്രസിഡന്റ് പ്രവാസി സാംസ്കാരിക വേദി) എന്നിവരും മാസ് കംപ്യൂട്ടേഴ്സ് ഭാഗ്യ സമ്മാന നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഓവുങ്ങല്‍ മുഹമ്മദലി (മാനേജിംഗ് ഡയറക്ടര്‍, മാസ് കംപ്യൂട്ടേഴ്സ്), എം.വി അബ്ദുറസാഖ് (തനിമ ഇവന്റ് മാനേജ്മെന്റ് കോഓര്ഡിനേറര്) എന്നിവരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മലര്‍വാടി ജിദ്ദ സൌത്ത്സോണ്‍ കോഓര്‍ഡിനേറ്റര്‍ സി.എച്ച്. റാഷിദ് നന്ദി പറഞ്ഞു. ഹൈദരലി പടിഞ്ഞാറ്റുമുറി, സഫ ഷാക്കിര്‍, ശാമില എന്നിവര്‍ അവതാരകരായിരുന്നു.
മെഹബൂബ് അലി പത്തപ്പിരിയം, ടി.എം അബ്ദുല്‍ അസീസ്, സാദിഖലി തുവൂര്‍, ഹാഷിം താഹ, അബ്ദുല്‍ ഗഫൂര്‍ വല്ലാഞ്ചിറ, അബ്ദുല്‍ റഹീം ഒതുക്കുങ്ങല്‍, സൈനുല്‍ ആബിദീന്‍, ബഷീര്‍ വടക്കാങ്ങര, ഇസ്മയില്‍ കല്ലായി, നിസാര്‍ ബേപ്പൂര്‍, ഹഫ്സ ഉമര്‍, ആമിന നാസര്‍, തസ്ലിമ അഷ്റഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍