'ബാദുഷ നൈറ്റ്' ഡിസംബര്‍ 31ന്
Monday, December 28, 2015 8:36 AM IST
ജിദ്ദ: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജേതാവ് മാസ്റര്‍ ബാദുഷയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള ഘടകം സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ 'ബാദുഷ നൈറ്റ്' ഡിസംബര്‍ 31നു (വ്യാഴം) രാത്രി എട്ടിന്

ശറഫിയ ഇംപാല ഗാര്‍ഡനില്‍ നടക്കുമെന്നു സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ ജിദ്ദയില്‍ സംഗീതരംഗത്ത് മഹത്തായ സംഭാവനകളര്‍പ്പിച്ച പ്രമുഖ ഗായകരെ ആദരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി ബഷീര്‍ കരുനാഗപ്പള്ളി കണ്‍വീനറും ബദ്റുദ്ദീന്‍ കോഴിക്കോട് ജോയിന്റ് കണ്‍വീനറും അസീസ് മാഹി, റാഫി ബീമാപള്ളി, സലിം മുവാറ്റുപുഴ, അഷ്റഫ് പുളിക്കല്‍ അംഗങ്ങളുമായ കമ്മിറ്റിക്കു രൂപം നല്‍കി.

വിവരങ്ങള്‍ക്ക്: 0503946714, 0538416293.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍