അമ്മു ഫിലിപ്പ് നിര്യാതയായി
Monday, December 28, 2015 8:34 AM IST
ലിവിംഗ്സ്റണ്‍ (ന്യൂജേഴ്സി): കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ മുന്‍ പ്രസിഡന്റും കരുവാറ്റ കൊച്ചുപുത്തന്‍വീട് കുടുംബാംഗവുമായ അമ്മു ഫിലിപ്പ് നിര്യാതയായി. സംസ്കാരം ജനുവരി രണ്ടിന് (ശനി) കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദാന ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍.

മക്കള്‍: സീബ ഫിലിപ്പ്, നീന ഫിലിപ്പ്. മരുമകന്‍: ഡേവിസ് മേഴ്സര്‍. കൊച്ചുമക്കള്‍: കെയ്സ്, കെയ്ലി.

പൊതുദര്‍ശനം 28നു മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ ലിവിംഗ്സ്റണ്‍ ക്വിന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍. 29നു രാവിലെ 10 മുതല്‍ 12 വരെ ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കുന്ന വേക്ക് സര്‍വീസിനു സഖറിയ മാര്‍ നിക്കോളോവോസ് നേതൃത്വം നല്‍കും.

ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ പരേത മര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്കൂള്‍, പ്രാര്‍ഥനായോഗം തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍