കുവൈത്ത് ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍
Monday, December 28, 2015 8:32 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2016 വര്‍ഷത്തെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഇബ്രാഹിം കുട്ടി സലഫി (ചെയര്‍മാന്‍), മൊഹിയുദ്ദീന്‍ മൌലവി കാന്തപുരം, എന്‍.കെ. മുഹമ്മദ്, അബ്ദുല്‍ലത്തീഫ് പേക്കാടന്‍ (വൈസ് ചെയര്‍മാന്മാര്‍), എം.ടി. മുഹമ്മദ് (പ്രസിഡന്റ്), വി.എ. മൊയ്തുണ്ണി (വൈസ് പ്രസിഡന്റ്), അന്‍വര്‍ സാദത്ത് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ അസീസ് സലഫി, പി.വി. അബ്ദുല്‍ വഹാബ്, യൂനുസ് സലിം (സെക്രട്ടറിമാര്‍), മുഹമ്മദ് ബേബി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു വകുപ്പുകളും സെക്രട്ടറിമാരും:

ഔക്കാഫ്: സിദ്ദീഖ് മദനി, നജീബ് സ്വലാഹി.

സാമൂഹ്യ ക്ഷേമം: മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ആരിഫ് പുളിക്കല്‍.

ഓഫീസ് അഫയേഴ്സ്: എന്‍ജി. ഉമ്മര്‍ കുട്ടി, ഇ.എ. മുഹമ്മദ് റഷീദ്.

ഉംറ: ഫൈസല്‍ കല്ലറയ്ക്കല്‍, നഹാസ് മങ്കട.

വിദ്യാഭ്യാസം: അയ്യൂബ് ഖാന്‍, ഫിറോസ് ചുങ്കത്തറ.

ഐടി: സഅദ് പുളിക്കല്‍, ഷര്‍ഷാദ്.

ലൈബ്രറി: താജുദ്ദീന്‍ നന്തി, ഹൈദര്‍ പാഴേരി.

അല്‍ഫുര്‍ഖാന്‍: സഅ്ദ് കടലൂര്‍, സൈദ് മുഹമ്മദ്.

ഫൈന്‍ ആര്‍ട്സ്: എന്‍.കെ. റഹീം, മുദ്ദസര്‍

മീഡിയ: യു.പി. മുഹമ്മദ് ആമിര്‍, ശുഐബ് റഷീദ്

എംപ്ളോയ്മെന്റ്: മുഹമ്മദ് അരിപ്ര, അനസ്.

പബ്ളിക്കേഷന്‍: ടി.എം.എ റഷീദ്, ഷഹീല് മാത്തോട്ടം.

ട്രൂത്ത്: സയിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഷമീം ഒതായി.

ദഅ്വ: എന്‍ജി. സി.കെ. അബ്ദുല്‍ലത്തീഫ്, മുഹമ്മദ് ഷാദുലി

വെളിച്ചം: മനാഫ് മാത്തോട്ടം, മിര്‍ഷാദ്.

ഖ്യുഎല്‍എസ്: ഹാരിസ് മങ്കട, ജംഷിദ്.

2015 വര്‍ഷത്തില്‍ നടപ്പിലാക്കിയ പരിപാടികളുടെയും സാമ്പത്തിക വിവരണങ്ങളുടെയും റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. തെരെഞ്ഞെടുപ്പിന് വരണാധികാരികളായി അബ്ദുല്‍ അസീസ് സലഫി, അയൂബ് ഖാന്‍, മനാഫ് മാത്തോട്ടം, ഹാരിസ് മങ്കട എന്നിവര്‍ നിയന്ത്രിച്ചു. 'സംഘടന സംഘാടനം' എന്ന വിഷയത്തില് പി.വി. അബ്ദുല്‍ വഹാബ് ക്ളാസെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍