കുവൈത്തില്‍ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിച്ചു
Monday, December 28, 2015 8:31 AM IST
കുവൈത്ത്: സ്നേഹത്തിന്റെ സന്ദേശവുമായി കുവൈത്തില്‍ സമുചിതമായി ക്രിസ്മസ് ആഘോഷിച്ചു. സിറ്റിയിലെ നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അഹമ്മദി, അബാസിയ, സാല്‍മിയ തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികളില്‍ രാവേറെ വരെ ക്രിസ്മസ് ശുശ്രൂഷകളും പ്രത്യേക കുര്‍ബാനയും നടന്നു.

സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ യാക്കോബായ വലിയപള്ളിയില്‍ വികാരി ഫാ. എബി പോള്‍, ഫാ. മാത്യൂസ് പൂഴിക്കോലയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവക എന്‍ഇസികെയില്‍ നടത്തിയ ശുശ്രൂഷയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ളിമ്മിസും അബാസിയ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടത്തിയ ശുശ്രൂഷയ്ക്കു വികാരി ഫാ. രാജു തോമസും കാര്‍മികത്വം വഹിച്ചു. കുവൈത്ത് സിറ്റി മാര്‍ത്തോമ ഇടവകയിലെ ശുശ്രൂഷയ്ക്കു കുന്നംകുളം- മലബാര്‍ ഭദ്രാസനാധിപന്‍ ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് മുഖ്യകാര്‍മികനും വികാരി റവ. സാം ടി. കോശി സഹകാര്‍മികനുമായിരുന്നു. സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവകയില്‍ റവ. സുനില്‍ എ. ജോണ്‍ കാര്‍മികത്വം വഹിച്ചു. സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വികാരി ഫാ. സഞ്ജു ജോണ്‍ കാര്‍മികത്വം വഹിച്ചു.

എറെ കാലത്തിനുശേഷം വെള്ളിയാഴ്ച ക്രിസ്മസ് വന്നതിനാല്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലുള്ള പള്ളികളില്‍ നല്ല തിരക്കായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍