ഫ്രട്ടേണിറ്റി സോക്കര്‍: അദാമ, റാക്ക, ബ്ളൂസ്റാര്‍, ബ്ളൂസ്കൈ ക്വാര്‍ട്ടറില്‍
Monday, December 28, 2015 8:30 AM IST
ദമാം: ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആരോഗ്യമുള്ള ജീവിതം; സന്തുഷ്ട ജീവിതമെന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായി അല്‍ കോബാറില്‍ സംഘടിപ്പിക്കുന്ന ഫ്രട്ടേണിറ്റി സോക്കര്‍ ഫെസ്റിന്റെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അവസാനിച്ചു.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ അദാമ എഫ്സി ഏകപക്ഷീയ രണ്ടു ഗോളുകള്‍ക്കു ടോപ്മോസ്റ് ഖത്വീഫിനെ തോല്‍പിച്ചു. തുടര്‍ന്നു നടന്ന മല്‍സരങ്ങളില്‍ എഫ്സി റാക്ക, ബ്ളൂസ്കൈ ദമാം, ബ്ളൂസ്റാര്‍ ദോഹ ടീമുകള്‍ വിജയികളായി. ജാബിര്‍, ഹസന്‍, മുബാറക് പൊയില്‍തൊടി എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

അമീന്‍ മാസ്റര്‍ പുത്തനത്താണി, അബ്ദുര്‍റഹീം വടകര, അഷ്റഫ് മേപ്പയൂര്‍, ഹസന്‍ കാരക്കുന്ന്, മുഹമ്മദലി ചങ്ങരംകുളം, മുഹമ്മദലി മണ്ണാര്‍ക്കാട്, സുബിന്‍ ഷിഫ, റഫീഖ് പെരിന്തല്‍മണ്ണ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ കളിക്കളം തുഖ്ബസരീഖ് എഫ്സി ദമാം, ഫ്രറ്റേണിറ്റി എഫ്സി ടയോട്ട ഒഐസിസി കോബാര്‍, എഫ്സി റാക്കഅദാമ എഫ്സി ദമാം, ബ്ളൂസ്റാര്‍ ദോഹ ബ്ളൂസ്കൈ ദമാം ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും.

അല്‍ കോബാര്‍ ഹാഫ്മൂണ്‍ സ്റേഡിയത്തില്‍ രാവിലെ 6.30ന് ആദ്യ മത്സരം ആരംഭിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം