സൌദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
Monday, December 28, 2015 8:29 AM IST
ജിദ്ദ: മദീനയില്‍നിന്ന് വരുന്ന വഴി കാര്‍ മറിഞ്ഞു മലപ്പുറം അരീക്കോട് സ്വദേശികളായ മൂന്നു പേര്‍ മരിച്ചു.

മക്കയിലെ സ്റാര്‍ മാസില്‍ ജോലി ചെയ്യുന്ന അരീക്കോട് സ്വദേശി എന്‍.വി. ശാദില്‍ (27), മാതാവ് മുംതാസ് (50), മൂന്നുവയസുകാരി ഐറിന്‍ എന്നിവരാണു മരിച്ചത്.

ജിദ്ദയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റാബിഗിനടുത്താണു വാഹനാപകടം. ശാദിലിന്റെ പിതാവ് വാഴയില്‍ കരീം മാസ്ററും ശാദിലിന്റെ ഭാര്യ റിശ്നയും പരിക്കുകളോടെ രക്ഷപ്പെട്ടു. മദീനയില്‍ പോയി മടങ്ങുന്ന വഴി ശാദില്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഉറക്കത്തിലായിരുന്ന റിശ്ന കാര്‍ മറിയുന്നതു കണ്ടാണ് ഉണര്‍ന്നത്. അല്‍ ഖുലൈസില്‍ ആശുപത്രിയിലാണു റിശ്ന മരിച്ചത്.

ശാദിലിന്റെ മാതാപിതാക്കള്‍ സന്ദര്‍ശക വീസയില്‍ സൌദിയിലെത്തിയതായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍