ജിദ്ദ നവോദയ സ്വരൂപിച്ച ഫണ്ട് കൈമാറി
Monday, December 28, 2015 8:27 AM IST
ചെങ്ങന്നൂര്‍: ജോലിക്കിടെ അപകടത്തില്‍ മരിച്ച സൌദി അറേബ്യയിലെ റബിഗിലെ അല്‍ കോദാരി കമ്പനി ജീവനക്കാരനും ജിദ്ദ നവോദയ റാബിഗ് യൂണിറ്റ് അംഗവും ചെങ്ങന്നൂര്‍ സ്വദേശിയുമായ ഫിലിപ്പ് ജോര്‍ജിന്റെ കുടുംബത്തെ സഹായിക്കുവാന്‍ ജിദ്ദ നവോദയ സ്വരൂപിച്ച ഫണ്ട് കൈമാറി.

ഫിലിപ്പ് ജോര്‍ജിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ, മക്കളായ ലിജോ ഫിലിപ്പ്, ലിനോ ഫിലിപ്പ് എന്നിവര്‍ക്കു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ കുടുംബസഹായ ഫണ്ട് കൈമാറി. ചടങ്ങില്‍ ജിദ്ദ നവോദയ ഭാരവാഹികളായ കെ.എച്ച്. ഷിജു പന്തളം, ആസിഫ് അലി കരുവാറ്റ, മുന്‍ ട്രഷറര്‍ വെണ്‍മണി രവി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍ പി. വര്‍ഗീസ്, സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി എം.എച്ച്. റഷീദ്, ചെങ്ങന്നൂര്‍ ടൌണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ജെ. സണ്ണി, എം.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍