പി.എം. മായിന്‍കുട്ടിയെ ആദരിച്ചു
Monday, December 28, 2015 8:27 AM IST
ജിദ്ദ: റിയാദ് ഫ്രണ്ട്സ് ക്രിയേഷന്‍സ് ജേര്‍ണലിസം എക്സലന്‍സ് അവാര്‍ഡ് നേടിയ മലയാളം ന്യൂസ് സ്റാഫ് റിപ്പോര്‍ട്ടര്‍ പി.എം. മായിന്‍കുട്ടിയെ ജിദ്ദ ആലുവ കൂട്ടായ്മ ആദരിച്ചു.

സംഘടനയുടെ രക്ഷാധികാരികൂടിയായ പി.എം. മായിന്‍കുട്ടിക്കു ജനറല്‍ സെക്രട്ടറി സുബൈറും കമ്മിറ്റി അംഗം സാജിത്ത് ഷുക്കൂറും ഉപഹാരം സമ്മാ നിച്ചു. നാദിര്‍ഷ ആലുവ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാ, സൈനുദ്ദീന്‍, ഇബ്രാഹിം, ഹാഷിം എന്നിവര്‍ ആശംസ നേര്‍ന്നു. സുബൈര്‍ സ്വാഗതവും ഹബീബ് ആലുവ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍