യൂത്ത് ഇന്ത്യ കുടുംബസംഗമവും യൂത്ത് ക്ളബ് അനുമോദനവും
Monday, December 28, 2015 7:43 AM IST
അല്‍ കോബാര്‍: യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍ ചാപ്റ്റര്‍ കുടുംബ സംഗമവും യൂത്ത് ഇന്ത്യ നടത്തിയ മെഗാ കായികമേള സ്പോര്‍ടിവോയില്‍ ഓവറോള്‍ കിരീടം സ്വന്തമാക്കിയ അല്‍ ഖോബാര്‍ യൂത്ത് ക്ളബ് അംഗങ്ങള്‍ക്കുള്ള അനുമോദനയോഗം സംഘടിപ്പിച്ചു. സംഗമം യൂത്ത് ഇന്ത്യ സൌദി കേന്ദ്ര പ്രസിഡന്റ് അമീന്‍ വി ചൂനൂര്‍ ഉദ്ഘാടനം ചെയ്തു. അല്‍ കോബാര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സി. പി. അനീസ്, വൈസ് പ്രസിഡന്റ് ജാഫര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഹിഷാം എസ്. ടി, എക്സിക്യൂട്ടീവ് അംഗം ഹിജാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് സംസാരിച്ചു. 'പേഴ്സണല്‍ ബ്രേക് ത്രൂ' എന്ന തലക്കെട്ടില്‍ വ്യക്തിത്വവികാസവുമായി ബന്ധപ്പെട്ട പ്രസെന്റേഷനും ചര്‍ച്ചക്കും യൂത്ത് ഇന്ത്യ എച്ച് ആര്‍ വിഭാഗം കണ്‍വീനര്‍ അബ്ജിത് നേതൃത്വം നല്‍കി.

യൂത്ത് ക്ളബ് അല്‍ കോബാറിനുള്ള അനുമോദന ചടങ്ങ് യൂത്ത് ക്ളബ് മുന്‍ പ്രസിഡന്റ് അന്‍വര്‍ സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ക്ളബ് മാനേജര്‍ അബ്ദുല്‍ ഫതാഹ്, ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹിജാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ ഷബീര്‍ കണ്ണൂര്‍, ഖലീല്‍ റഹ്മാന്‍, ഷഫീഖ്, അന്‍സിഫ് എന്നിവര്‍ ഗാനമാലപിച്ചു.

നൂറോളം പേര്‍ പങ്കെടുത്ത സംഗമത്തിനു ഷമീര്‍ പി. പി, നിസാര്‍ അഹ്മദ്, ഹസന്‍ നിഷാം, ഷജീര്‍ കെ. ടി, സുഹൈല്‍ അബ്ദുല്ല, ശഹസാദ്, നൌഫര്‍, അബ്ദുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം