മുഷ്താഖ് ചികിത്സാ ഫണ്ട് ഉദ്ഘാടനം ചെയ്തു
Monday, December 28, 2015 7:42 AM IST
ജിദ്ദ: ജിദ്ദയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ രോഗബാധിതനായി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം കോഡൂര്‍ സ്വദേശി പി.പി. മുഷ്താഖിന്റെ ഹൃദയവും ശ്വാസകോശവും മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ജിദ്ദയില്‍ രൂപീകൃതമായ മുഷ്താഖ് ചികിത്സാ സഹായ കമ്മിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായിയും ശിഫജിദ്ദ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഫായിദ അബ്ദുറഹ്മാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയാണു ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചത്. തൃശൂര്‍ ജില്ലാ കെഎംസിസി സെക്രട്ടറി പി.യു. ബഷീര്‍ ചേലക്കര ഒന്നരലക്ഷം രൂപയും ചടങ്ങില്‍ വെച്ച് സംഭാവന നല്‍കി. ജിദ്ദ കെഎംസിസി സന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റും ചികിത്സാ കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് പാളയാട്ട് ഫണ്ടുകള്‍ ഏറ്റുവാങ്ങി. കോഡിനേറ്ററും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും കണ്‍വീനര്‍ ഉമ്മര്‍ കോഡൂര്‍ നന്ദിയും പറഞ്ഞു. വി.പി. മുസ്തഫ, മജീദ് കോട്ടീരി, മജീദ് പുകയൂര്‍, തൃശൂര്‍ ജില്ലാ കെ.എം.സി.സി. പ്രസിഡ് എന്‍എസ്എ മുജീബ്, ഇസ്മായില്‍ മുുപറമ്പ്, ബാവ കോഡൂര്‍, വി. നാസര്‍, പി. മുഹമ്മദലി, മുഹമ്മദ് പുളിയാട്ട്കുളം, മുഹമ്മദലി തൃശൂര്‍, ഹംസ തൃശൂര്‍ എന്നിവര്‍ പങ്കെടുത്തു. മുഴുവന്‍ പ്രവാസികളും ഫണ്ട് വിജയിപ്പിക്കാന്‍ സഹായിക്കണമെന്നു യോഗം അഭ്യര്‍ഥിച്ചു. മുഷ്താഖിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടണെന്നു കമ്മിറ്റി അറിയിച്ചു. 0531562388, 0501821152, 0508329721

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍