ഷിക്കാഗോ ക്നാനായ ഫൊറോന ക്രിസ്മസ് ആഘോഷനിറവില്‍
Monday, December 28, 2015 7:42 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, ക്രിസ്മസ് ഭക്തിപുരസരം ആചരിച്ചു. ഡിസംബര്‍ 24-നു വൈകുന്നേരം ഏഴിനു ശാന്തിയുടെയും സമാധാനത്തിന്റേയും, നന്മയുടേയും സ്നേഹത്തിന്റേയും, പങ്കുവെക്കലിന്റേയും സന്ദേശമായി, വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലാണു തിരുപ്പിറവിയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടന്നത്.

ക്രിസ്മസ് കുര്‍ബാനയ്ക്കു ശേഷം, എന്റര്‍ടെയ്ന്‍മെന്റ് ടീം കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേതൃത്വത്തില്‍, നീന കോയിത്തറ രചനയും സംവിധാനവും ചെയ്ത് അവതരിപ്പിച്ച ജീവിതയാത്ര എന്ന നൃത്തസംഗീതനാടകം ശ്രദ്ധ പിടിച്ചുപറ്റി. ക്രിസ്മസ് ഭംഗിയായി നടത്തുന്നതിന് നേതൃത്വം നല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ് പുത്തെന്‍പുരയില്‍ എന്നിവരെയും, കലാപരിപാടികള്‍ നടത്തിയ രഞ്ചിത കിഴക്കനടിയുടെ നേതൃത്വത്തിലുള്ള എന്റര്‍ടെയ്ന്‍മെന്റ് ടീമിനേയും, സജി മാലിത്തുരുത്തേലിന്റെ നേതൃത്വത്തിലുള്ള ക്വയര്‍ ടീമിനെയും, കുര്യന്‍ നെല്ലാമറ്റത്തിന്റെ നേത്യുത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷികളേയും, തങ്കമ്മ നെടിയകാലയുടെ നേതൃത്വത്തിലുള്ള ഡെക്കറേഷന്‍ ടീമിനേയും, കരോള്‍ ഗാനങ്ങള്‍ ആലപിച്ചുക്ൊ വീടുകളില്‍ പോയ എല്ലാവര്‍ക്കും പ്രത്യേകിച്ച് കോര്‍ഡിനേറ്റര്‍ ചെയ്തവര്‍ക്കും, രുചികരമായ ആഹാരം പാകം ചെയ്ത് വിതരണം ചെയ്ത മെന്‍സ് & വിമന്‍സ് മിനിസ്ട്രി ടീമിനും, സാബു മുത്തോലത്തിന്റെ നേതൃത്വത്തിലുള്ള അഷേഴ്സ് ടീമിനേയും, സൌണ്ട് എന്‍ജിനിയറായ സൂരജ് കോലടിയേയും, സഹകരിച്ച എല്ലാവരെയും വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുായി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി