ജീവിതയാത്ര ഷിക്കാഗോ ക്നാനായ ഫൊറോനായുടെ ക്രിസ്മസ് സമ്മാനം
Monday, December 28, 2015 7:41 AM IST
ഷിക്കാഗോ: ഡിസംബര്‍ 24-നു വൈകുന്നേരം, ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ക്രിസ്മസിനോടനുബന്ധിച്ച് എന്റര്‍ടെയ്ന്‍മെന്റ് ടീം കോ-ഓര്‍ഡിനേറ്റര്‍ രഞ്ചിത കിഴക്കനടിയുടെ നേത്യുത്വത്തില്‍ നടന്ന ജീവിതയാത്ര എന്ന നൃത്ത സംഗീതനാടകം ഏറ്റവും മികവുറ്റതായി.

ക്രിസ്മസ് കുര്‍ബാനയ്ക്കു ശേഷം, നീന കോയിത്തറ രചനയും സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിച്ച ജീവിതയാത്ര ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ മികവുറ്റ കലാകാരന്മാരും കലാകാരികളും മത്സരിച്ച് അഭിനയിച്ച ജീവിതയാത്ര എന്ന നാടകം, ആനന്ദകരവും, ഹൃദയസ്പര്‍ശിയുമായിരുന്നെന്നു കാണികളെല്ലാവരും അഭിപ്രായപ്പെട്ടു. കരുണയുടെ വര്‍ഷം ആചരിക്കുന്ന ഈ അവസരത്തില്‍ നല്ല ഒരു സന്ദേശത്തിലൂടെ ഏവര്‍ക്കും പ്രചോദനമേകിയ ഒരു നല്ല നാടകം രചിച്ച് സംവിധാനം ചെയ്ത നീനയെ അവാര്‍ഡ് ഓഫ് എക്സലന്‍സും സമ്മാനവും നല്‍കി മുത്തോലത്തച്ചന്‍ പ്രോത്സാഹിപ്പിച്ചു. എന്റര്‍ടെയ്ന്‍ന്റ് ടീമംഗങ്ങളായ റ്റോമി കുന്നശ്ശേരിയേയും, സുനില്‍ കോയിത്തറയേയും, ഏറ്റവും മികവോടെ നാടകത്തിലഭിനയിച്ച എല്ലാ കലാകാരേയും, ഇതില്‍ സഹകരിച്ച എല്ലാവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയുണ്ടായി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി