കൊളാ ആശുപത്രിയിലെ സ്റാഫ് നഴ്സ് റെനി സാറ ജോണ്‍ നിര്യാതയായി
Monday, December 28, 2015 4:40 AM IST
മസ്കറ്റ്: തിരുവല്ല കുമ്പനാട് അണ്ടതേത്ത് സിബു മാത്യുവിന്റെ ഭാര്യയും കൊളാ ആശുപത്രി ജനറല്‍ സര്‍ജറി വാര്‍ഡിലെ സ്റാഫ് നഴ്സുമായ റെനി സാറ ജോണ്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിര്യാതയായി. സിസേറിയനെ തുടര്‍ന്നുള്ള രക്തസ്രാവത്തെ തുടര്‍ന്നാണു മരണം. സംസ്കാര കര്‍മ്മങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരംഭിച്ച് മൂന്നിനു ശാലേം മാര്‍ത്തോമാ പള്ളിയില്‍. പരേത ആലക്കോട് (കൊല്ലകടവ്) തെങ്ങുംതറയില്‍ കെ.വി.ജോണ്‍ മറിയാമ്മ ദമ്പതികളുടെ പുത്രിയാണ്. ഏക സഹോദരന്‍ റോണി ജോണ്‍ (മിനിസ്ട്രി ഓഫ് ഹെല്‍ത്ത്, ഒമാന്‍, ദുഖം) ഭര്‍ത്താവ് സിബു മസ്കറ്റിലെ റ്റി.എം.ടെക് ട്രേഡിംഗ് ആന്‍ഡ് ടെക്നിക്കല്‍ സര്‍വിസസില്‍ ഉദ്യോഗസ്ഥനാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം