കുവൈത്ത് ഇസ്ലാമിക് കൌണ്‍സില്‍ ഫര്‍വാനിയ മേഘല കമ്മിറ്റി
Saturday, December 26, 2015 8:58 AM IST
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ ഫര്‍വാനിയ മേഘല 2015-16 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കരീം ഫൈസി (പ്രസിഡന്റ്), അഷ്റഫ് അന്‍വരി, ലത്തീഫ് മൌലവി, യൂസഫ് ഫറൂഖ് (വൈസ് പ്രസിഡന്റുമാര്‍), സൈനുല്‍ ആബിദ് ഫൈസി (ജനറല്‍ സെക്രട്ടറി), ഹക്കീം അരിയില്‍, ഹംസ രാമനാട്ടുകര, സകരിയ പയ്യന്നൂര്‍ (സെക്രട്ടറിമാര്‍), ഇബ്രാഹിം അരിയില്‍ (ട്രഷറര്‍) എന്നിവരേയും വിംഗ് കണ്‍വീനര്‍മാരായി അബ്ദുള്ള ആഹ്സനി (ദഅവ), മുഹമ്മദ് മുനാസ് (ഉംറ), അഷ്റഫ് അനവരി (വിദ്യാഭ്യാസം), അസീസ് പാടൂര്‍ (റിലീഫ്), മുബഷിര്‍ മുറ്റിച്ചൂര്‍ (മീഡിയ), സവാദ് (പബ്ളിക്കേഷന്‍സ്) എന്നിവരേയും കൌണ്‍സിലര്‍ മാരായി ഹംസ ബാഖവി, അബ്ദുല്‍ ലത്തീഫ് എടയൂര്‍, അബ്ദു ഫൈസി, മുസ്തഫ ദാരിമി, എം.ടി. മൊയ്തീന്‍ഷ, അബ്ദുല്‍ ഹക്കീം വാനിയന്നൂര്‍, മുജീബ് മൂടാല്‍, അബ്ദുല്‍ റഹ്മാന്‍ കോയ, അബൂബക്കര്‍ മയ്യേരി, ഇസ്മയില്‍ ബെവിഞ്ച, എം.ആര്‍. നാസര്‍, അബ്ദുല്‍ ഹകീം ഹസനി, ഫൈസല്‍ കുണ്ടൂര്‍, ജുനൈദ് പയ്യന്നൂര്‍, മജീദ് ദാരമി, നൌഷാഥ് കണ്ണൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

കരീം ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ബോധന പ്രസംഗം നടത്തി. ഷംസുദ്ദീന്‍ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആബിദ് ഫൈസി സ്വാഗതവും ഇബ്രാഹിം അരിയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍