സുലൈമാന്‍ മുസ്ലിയാരെ ആദരിച്ചു
Saturday, December 26, 2015 8:57 AM IST
കുവൈത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരെ ഐസിഎഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി ആദരിച്ചു.

നാല്പതു വര്‍ഷത്തെ പ്രബോധന സേവനം പരിഗണിച്ചാണ് ആദരം. സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബകര്‍ മുസ്ലിയര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല വടകര അനുമോദന പ്രഭാഷണം നടത്തി. അലവി സഖാഫി തെഞ്ചേരി സ്വാഗതവും അബു മുഹമ്മദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍