ആര്‍എസ്സി ബുക് ടെസ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു
Saturday, December 26, 2015 8:56 AM IST
ദമാം: മീലാദുനബിയോടനുബന്ധിച്ച് തിരുനബി ജീവിതം വായനക്കു വിധേയമാക്കി റിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ എല്ലാ മലയാളികള്‍ക്കുമായി സംഘടിപ്പിക്കുന്ന ബുക് ടെസ്റിന്റെ യോഗ്യത പരീക്ഷക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

'റസൂലിന്റെ ബാല്യം' എന്ന ഐപിബി പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ടെസ്റ്. ഗള്‍ഫില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രത്യേകം പരീക്ഷകള്‍ നടക്കും. നാട്ടിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ളവര്‍ക്കായി ഗ്ളോബല്‍ ഓണ്‍ലൈന്‍ പരീക്ഷയും സംഘടിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ പുസ്തകത്തിന്റെ 36,500 പ്രതികള്‍ പ്രത്യേകം അച്ചടിച്ചാണ് വായനക്കാരിലേക്കെത്തിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക്് ഗള്‍ഫ് രജ്യങ്ങളിലെ ഇരുനൂറിലധികം കേന്ദ്രങ്ങളില്‍ ജനുവരി 22ന് ഏകീകൃത ഫൈനല്‍ പരീക്ഷയും നടക്കും. ഗള്‍ഫിനു പുറത്തുള്ളവര്‍ക്കുള്ള പരീക്ഷ പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും പരീക്ഷ.

മീലാദ് കാലത്ത് തിരുനബിയെ കൂടുതല്‍ വായിക്കാനും പ്രവാചകരുടെ ജീവിത സന്ദേശവും ചരിത്രവും സമൂഹത്തില്‍ പരിചയപ്പെടുത്തുന്നതിനും പ്രവാസി കുടുംബങ്ങളിലും കുട്ടികള്‍ക്കിടയിലും തിരുനബി ജീവിതം വായനക്കു വിധേയമാക്കുന്നതിനുമാണ് മീലാദ് ആഘോഷ സന്ദര്‍ഭത്തില്‍ പുസ്തകം അടിസ്ഥാനപ്പെടുത്തി പരീക്ഷ സംഘടിപ്പക്കുന്നതെന്ന് പരീക്ഷ കണ്‍ട്രോളര്‍ കെ ശമീം പറഞ്ഞു.

പരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് ജിസിസി, നാഷണല്‍ തലത്തില്‍ സമ്മാനങ്ങള്‍ നല്‍കും. ഗള്‍ഫ് കണ്‍ട്രോള്‍ ബോര്‍ഡാണ് പരീക്ഷ നിയന്ത്രിക്കുന്നത്. കേന്ദ്രീകൃത മൂല്യനിര്‍ണയവും ആപ്ളിക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള രജിസ്ട്രേഷന്‍ സംവിധാനങ്ങളുമാണ് പരീക്ഷക്കായി തയാറാക്കിയിരിക്കുന്നത്. സൌദിയില്‍ പുസ്തകം ലഭിക്കുന്നതിനും രജിസ്ട്രേഷനും 0534054750 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ വാട്സ്ആപ് സന്ദേശം അയയ്ക്കുകയൊ ചെയ്യാം. ൃരെമൌെറശ@ഴാമശഹ എന്ന ഇമെയിലും ഉപയോഗിക്കാം.

വായന കുറഞ്ഞു പോവുന്നു എന്ന് സന്ദേഹിക്കുന്ന ഇക്കാലത്ത് പ്രവാസികളിലെ മുതിര്‍ന്നവരെയും വിദ്യാര്‍ഥികളെയും ഒരുപോലെ വായനയുടെയും ഭാഷയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവാനുള്ള ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാലയങ്ങളും കൂട്ടായ്മകളും അതാത് പ്രദേശത്തെ ആര്‍എസ്സി ഘടകങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം