മുഹമ്മദ് റാഫിക്ക് സ്വീകരണം നല്‍കി
Saturday, December 26, 2015 8:55 AM IST
റിയാദ്: പ്രമുഖ ഇന്ത്യന്‍ ഫുട്ബോള്‍ താരവും കേരള ബ്ളാസ്റേഴ്സ് ടീം അംഗവുമായ മുഹമ്മദ് റാഫിക്ക് റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

ഇസ്മായില്‍ കാരോളം ബൊക്കെ നല്‍കി സ്വീകരിച്ചു. അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. റിഫ പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് എം.ടി.പി സാലിഹ്, അബ്ദുസലാം തൃക്കരിപ്പൂര്‍, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, ഷരീഫ് കാളികാവ്, ഷംസുദ്ദീന്‍ പെരുമ്പട്ട, ഷാജി ആലപ്പുഴ, നബീല്‍, മുസ്തഫ കവായി എന്നിവര്‍ പ്രസംഗിച്ചു. റിഫക്കുവേണ്ടി പ്രസിഡന്റ് ബഷീര്‍ ചേലേമ്പ്രയും തൃക്കരിപ്പൂര്‍ സിഎച്ച് സെന്ററിനുവേണ്ടി എം.ടി.പി സാലിയും മൊമെന്റോ നല്‍കി ആദരിച്ചു. വിവിധ ക്ളബുകള്‍ ഉപഹാരങ്ങള്‍ നല്‍കി. വിനോദ് വേങ്ങയില്‍ അവതാരകനായിരുന്നു. സിഎച്ച് സെന്റര്‍ കണ്‍വീനര്‍ ടി.വി.പി. ഖാലിദ് സ്വാഗതവും സെയ്ഫു കരുളായി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍