അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ്ട്രീ അരിസോണയില്‍
Saturday, December 26, 2015 4:27 AM IST
അരിസോണ: അമേരിക്കയിലെ തന്നെ ഉയരം കൂടിയ ക്രിസ്മസ് ട്രീ അരിസോണയില്‍. അരിസോണയിലെ ആന്തം എന്ന സ്ഥലത്താണ് ഈ മരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മനോഹരമായി ഡെക്കറേറ്റ് ചെയ്ത ഈ മരത്തിനു നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഉയരം നൂറ്റി പതിനഞ്ചു അടി.

കാലിഫോര്‍ണിയയിലുള്ള ശാസ്ത ട്രിനിറ്റി കാടില്‍ നിന്നും ഫ്രഷ് ആയി വെട്ടിയെടുത്ത ഈ മരം എഴുനൂറ്റി അമ്പതു മൈല്‍ സഞ്ചരിച്ചാണ് അരിസോണയില്‍ എത്തിയത്. 1800 വരി ലെഡ് ബള്‍ബ് , 25000 ഓര്‍ണമെന്റ്സ് എന്നിവ അലങ്കാരത്തിനു ചിലവായി. അരിസോണയുടെ അഭിമാനമായി തലയുയര്‍ത്തിനിക്കുന്ന ഇതു കാണുവാന്‍ വിവിധ സംസ്ഥാനങ്ങളില നിന്ന് വരെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം