അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ 27-ന്
Saturday, December 26, 2015 4:27 AM IST
അരിസോണ: അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 27-നു ഇന്‍ഡോ അമേരിക്കന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. പ്രശസ്ത നര്‍ത്തകിയും നടിയുമായ ഇന്ദുജ മേനോന്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ കത്തോലിക് ചര്‍ച് വികാരി റവ. ഫാദര്‍ ജോര്‍ജ് എട്ടുപറയില്‍ ക്രിസ്മസ് സന്ദേശം നല്കും. പരിപാടിക്ക് സജിത്ത് തൈ വളപ്പില്‍ നേതൃത്വം നല്കും. പ്രകാശ് മുണ്ടക്കല്‍, വിദ്യാ വാര്യര്‍ എന്നിവര്‍ മുഖ്യ സംഘാടകരാണ്. സതീഷ് പദ്മനാഭന്റെ പ്രത്യേക മാജിക് ഷോയും ശ്രീകുമാര്‍ നമ്പ്യാരുടെ സ്വാദ് ഊറുന്ന സദ്യയും ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം