ഡിഎംഎ ക്രിസ്മസ് - പുതുവത്സര സംഗമം ഡാലസില്‍
Thursday, December 24, 2015 9:12 AM IST
ഡാളസ്: സമാധാന സന്ദേരവുമായെത്തിയ ക്രിസ്തുവിന്റെ തിരുപിറവിയും സമാഗതമാകുന്ന പുതുവത്സരവും ഡാളസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നോര്‍ത്ത് ടെക്സസ് മലയാളികള്‍ ആഘോഷിച്ചു. ഫോമ പസിഡന്റ് ആനന്ദന്‍ നിരവേല്‍ ആഘോഷ പരിപാടികള്‍ ഭദ്രദീപം തെളിച്ചുകൊണ്ട് ഉത്ഘാടനം ചെയ്തു.

സമത്വസുന്ദരവും സമാധാസമ്പൂര്‍ണവുമായിരുന്ന കേരളീയ സംസ്ക്കാരത്തിന്റെ നിലയ്ക്കാത്ത അലയടികള്‍ ഒരോ പ്രവാസിയുടെയും ഹൃദയത്തില്‍ എന്നും ഉണ്ടായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. തിരുപിറവി മുതലുള്ള ക്രിസ്തുവിന്റെ അസാധാരണ ജീവിതം അത്ഭുതകരമാണ്.
ദുഖാര്‍ത്തരേയും കഷ്ടപ്പെടുന്നവരേയും തന്നോടൊപ്പം ചേര്‍ത്ത ക്രിസ്തുവിന്റെ വചനങ്ങള്‍ കാലാതീതമാണ്. ക്രിസ്മസ് -പുതുവത്സരാശംസകള്‍ നല്‍കികൊണ്ട് അദേഹം പറഞ്ഞു.

ടെക്സസിലെ യുവാക്കളുടെ നിറപങ്കാളിത്തത്തോടെ റിഥം ഓഫ് ഡാലസ് ഡാന്‍സ് ഗ്രൂപ്പം ഡാളസ് മെലഡീസ് ഓര്‍ക്കസ്ട്രയും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികളും വ്യത്യസ്ഥതയാര്‍ന്ന മാജിക്ഷോയും ഹൃദ്യമായിരുന്നു.

ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ പേഴ്സണ്‍ രാജു ചാമത്തില്‍, മുന്‍ പ്രസിഡന്റുമാരായ തൊമ്മച്ചന്‍ മുകളേല്‍, സുജന്‍ കാക്കനാട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ബിജു തോമസ് സ്വാഗതവും സെക്രട്ടറി സാം മത്തായി നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍