എ.കെ. ആന്റണി: പരിശോധനാഫലം അനുകൂലം
Thursday, December 24, 2015 8:57 AM IST
ന്യൂയോര്‍ക്ക്: മിനസോട്ടയിലെ റോച്ചസ്ററിലുള്ള മയോ ക്ളിനിക്കില്‍ ചികിത്സാര്‍ഥം എത്തിയ മുന്‍ കേന്ദ്ര മന്ത്രി എ.കെ. ആന്റണിക്കു നടത്തിയ വിദ്ഗധ
പരിശോധനകളുടെ ഫലം അനുകൂലം.

എംആര്‍ഐ സ്കാന്‍, പെറ്റ് സ്കാന്‍, ബോണ്‍ മാരോയുടെ ബയോപ്സി തുടങ്ങിയവയെല്ലാം അനുകൂലമായിരുന്നു. ഇന്ത്യയില്‍ നടത്തിയ പെറ്റ് സ്കാനില്‍ ചില കുഴപ്പങ്ങള്‍ കണ്ടിരുന്നുവെങ്കിലും പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണു സ്കാനിംഗില്‍ വ്യക്തമായതെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ആപി) മുന്‍ പ്രസിഡന്റ് ഡോ. നരേന്ദ്ര കുമാര്‍ പറഞ്ഞു.

ഓങ്കോളജി വിഭാഗം മേധാവി ഡോ. ഷാജി കുമാര്‍ ആണ് പരിശോധനകള്‍ക്കു നേതൃത്വം നല്‍കിയത്. ഇന്റര്‍നാഷണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. അമിത് ഘോഷ്, ഭാര്യയും മലയാളിയുമായ ഡോ. കാര്‍ത്തിക ഘോഷ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

ഭാര്യ എലിസബത്ത്, മകന്‍ അനില്‍, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും റോച്ചസ്ററില്‍ ആന്റണിക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം