ചെന്നൈ ദുരിതാശ്വാസ നിധി കൈമാറി
Thursday, December 24, 2015 8:42 AM IST
കുവൈത്ത് സിറ്റി: ചെന്നൈയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി എച്ച്എസ്ബിസി കമ്പനി തൊഴിലാളികളും കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വരൂപിച്ച തുക ഏഷ്യാനെറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കമ്പനി ക്യാമ്പില്‍ നടന്ന പരിപാടിയില്‍ കമ്പനി പ്രതിനിധികളായ വര്‍ക്ഷോപ്പ് മാനേജര്‍ ജയകുമാര്‍, കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത്, എന്‍ജിനിയര്‍ രാജാ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി അനില്‍ പി. അലക്സിന് 176, 983 (ഒരു ലക്ഷത്തി എഴുപത്തി ആറായിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്ന്) രൂപ കൈമാറി.

ചടങ്ങില്‍ കല കുവൈത്ത് ഫഹഹീല്‍ മേഖല സെക്രട്ടറി സുഗതകുമാര്‍, ശിവാനന്തം, ത്യാഗരാജാന്‍, ശ്രീനിവാസന്‍, അബ്ദുല്‍ നാസര്‍, സുനില്‍ ഏബ്രഹാം, എന്നിവര്‍ സംസാരിച്ചു.

ദുരിതാശ്വാസ നിധി സമാഹരണത്തിനു ജയകുമാര്‍, നാസര്‍, കാര്‍ത്തിക്, ശ്രീനിവാസന്‍, ശെസിയാന്‍, സിബി, രമ, മോനി, ജൈപാല്‍, ശിവരാമന്‍, സോണി, ജഗന്‍, രഞ്ജിത്ത്, സൂര്യ, സനിത, ശിവധാനു, ശക്തിവേല്‍, ധനശേഖര്‍, മുഹമദ് ഗനി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍