ക്രിസ്മസ് ആഘോഷിച്ചു
Thursday, December 24, 2015 7:21 AM IST
മനാമ: മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റും ബഹറിന്‍ ലാല്‍ കെയെഴ്സും സംയുക്തമായി സല്‍മാനിയ ഗ്രീന്‍ കാപ്സികം റസ്ററന്റില്‍ ക്രിസ്മസ് ആഘോഷിച്ചു.

ഗായകരായ ശരത്, സുബിന്‍, അമ്മു എന്നിവര്‍ ആലപിച്ച കരോള്‍ ഗാനങ്ങളും സാന്താക്ളോസും പരിപാടിക്ക് മാറ്റുകൂട്ടി. മോഹന്‍ലാല്‍ ഫാന്‍സ് ബഹറിന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍ ക്രിസ്മസ് സന്ദേശം നല്‍കി. സെനോന്‍ ഗ്രൂപ്പ് മേധാവി ഹസന്‍ ഫര്‍ധാന്‍, മുഹമ്മദ് ഫര്‍ദാന്‍ എന്നിവര്‍ ലാല്‍ കെയെഴ്സ് 2016 ലെ കലണ്ടര്‍ വിവിധ ഏരിയ കമ്മിറ്റി കണ്‍വീനേഴ്സിന് വിതരണം ചെയ്തു. പരിപാടിയില്‍ നടന്ന ക്വിസ് മത്സരത്തില്‍ മനാമ ഏരിയ കമ്മിറ്റി വിജയികളായി. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കണ്‍വീനര്‍ അജി ചാക്കോ നേതൃത്വം നല്‍കി. എക്സിക്യൂട്ടീവ് അംഗങ്ങളായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, പ്രജില്‍, ടിറ്റോ, ഷൈജു, അരുണ്‍, വിപിന്‍, ജ്യോതിഷ്, വിശാഖ്, ലിജീഷ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.