അബുദാബി സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ക്രിസ്മസ് ആഘോഷിച്ചു
Thursday, December 24, 2015 7:20 AM IST
അബുദാബി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് അബുദാബി റീജണ്‍ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണി ഈശോയുടെ തിരുപ്പിറവി അറിയിച്ചുകൊണ്ട് അംഗങ്ങളുടെ ഭവനങ്ങളില്‍ പാപ്പാമാരുടെയും മാലാഖമാരുടെയും അകമ്പടിയിയോടെ ഭവനങ്ങളില്‍ നടത്തിയ കാരോളില്‍ ടങഥങ അംഗങ്ങളെ കൂടാതെ വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ടവരും പങ്കെടുത്തു.

നാട്ടില്‍ നിന്ന് അകന്നു പ്രവാസ ജീവിതം നയിക്കുന്നവര്‍ക്ക് ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളായി മാറി ടങഥങ കരോള്‍ സര്‍വീസ്. ഉണ്ണീശോയെ പുല്‍ക്കൂടില്‍ സന്ദര്‍ശിച്ച ജ്ഞാനികളെ അനുസ്മരിച്ചു കടന്നു വന്ന മൂന്നു ജ്ഞാനികള്‍ കരോളിനു കൂടുതല്‍ മിഴിവേകി. ജോമോന്‍ ഉലഹന്നാന്റെയും ജെനോ ജോസഫിന്റെയും നേതൃത്വത്തിലുള്ള ഗായകസംഘം കരോള്‍ ഗാനം ആലപിച്ചു. എസ്എംവൈഎം അഡ്വൈസര്‍ ബിജു ഡോമിനിക് ക്രിസ്മസ് സന്ദേശം നല്‍കി. പരിപാടികള്‍ക്ക് നോബിള്‍ കെ. ജോസഫ്, ജിബിന്‍ ഫ്രാന്‍സിസ്, മാര്‍ട്ടിന്‍ ജോണ്‍സണ്‍, അമല്‍ ചാക്കോ, ടോം ജോസ്, സുനില്‍ മാത്യു, നോബിള്‍ ജേക്കബ്, ജിജോ തോമസ്, ജോസികുട്ടന്‍, റോസി ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ടോം ജോസ്