ബദര്‍ അല്‍ തമാം പോളിക്ളിനിക്ക് പതിനഞ്ചാം വാര്‍ഷികം: മാസ്റര്‍ ബാദുഷ ജിദ്ദയിലെത്തി
Thursday, December 24, 2015 7:08 AM IST
ജിദ്ദ: ബദര്‍ അല്‍ തമാം പോളിക്ളിനിക്കിന്റെ പതിനഞ്ചാമത് വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും മീഡിയ വണ്‍ ചാനലിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ 'പതിനാലാം രാവ്' സീസണ്‍ ഒന്നിലെ വിജയിയുമായ മാസ്റര്‍ ബാദുഷക്ക് സ്വീകരണം നല്‍കി.

ബദര്‍ തമാം ജനറല്‍ മാനേജര്‍ കെ.ടി. മുജീബ്, ഡോ. ഫാറൂഖ്, ഡോ. അഷ്റഫ്, മാര്‍ക്കറ്റിംഗ് മാനേജര്‍, ലത്തീഫ് ഓപ്പറേഷന്‍ മാനേജര്‍, മജീദ് കോട്ടീരി സൂപ്പര്‍ വൈസര്‍, സലിം കാലടി, അബ്ദു പൊന്നയത്ത് എന്നിവര്‍ ബൊക്ക നല്‍കി സ്വീകരിച്ചു. പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ ഉടനെ അറിയിക്കുമെന്ന് കെ.ടി. മുജീബ് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍