കല കുവൈത്ത് ക്ഷേമനിധി തുക കൈമാറി
Thursday, December 24, 2015 7:05 AM IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മഹബുള്ള ബി യൂണിറ്റ് എക്സിക്യുട്ടീവ് അംഗവും സജീവ പ്രവര്‍ത്തകനുമായിരുന്ന വിശ്വനാഥന്റെ കുടുംബത്തിനുള്ള കലയുടെ ക്ഷേമനിധി തുക കൈമാറി.

തിരുവനന്തപുരം മുട്ടട വികാസ് നഗറിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഭാര്യ മഹിളാ വിശ്വനാഥന് രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ചടങ്ങില്‍ മുന്‍ മേയര്‍ പ്രഫ. ചന്ദ്രിക കല കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗം റോയ് നെല്‍സന്‍, സിപിഎം പേരൂര്‍ക്കട ഏരിയ സെക്രട്ടറി, രാജാ ലാല്‍, ജോസഫ് വിജയന്‍ എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍