മലാസ് ഇസ്ലാഹി കുടുംബ സംഗമം 24ന്
Thursday, December 24, 2015 7:04 AM IST
റിയാദ്: മലാസ് ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഇസ്ലാഹി കുടുംബ സംഗമം ഡിസംബര്‍ 24ന് (വ്യാഴം) രാത്രി എട്ടിന് നാഷണല്‍ ഹോസ്പിറ്റലിന് സമീപമുള്ള മാസ് ഓഡിറ്റോറിയത്തില്‍ നടക്കും.

'കാതോര്‍ക്കുക: സ്രഷ്ടാവിന്' എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സംഗമത്തില്‍ മുബാറക് സലഫി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ശാന്തി തേടുന്ന കുടുംബം എന്ന വിഷയം നൌഫല്‍ മദീനി അവതരിപ്പിക്കും. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം സമാപന പ്രസംഗം നടത്തും. സംഗമത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരത്തിനു എന്‍ജിനിയര്‍ ഷാനിദ് കോഴിക്കോട് നേതൃത്വം നല്‍കും.

സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മലാസ് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൊയ്തീന്‍ തൃക്കരിപ്പൂര്‍, സെക്രട്ടറി ശാകിര്‍ വള്ളിക്കാപ്പറ്റ എന്നിവര്‍ അറിയിച്ചു.