സ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് 26-ന്
Thursday, December 24, 2015 3:14 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്റിലെ കേരള ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത വേദിയായ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഉജ്വല ക്രിസ്മസ് ആഘോഷം ഡഡിസംബര്‍ 26-ന് ശനിയാഴ്ച വൈകുന്നേരം അഞ്ചിനു നടത്തും. തദവസരത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തിലെ യുവ വൈദീകനായ റവ.ഫാ. ജോയിസ് പാപ്പന്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, എല്‍മോണ്ട്, ന്യൂയോര്‍ക്ക്) ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കും.

സംയുക്ത ആരാധന, എക്യൂമെനിക്കല്‍ ക്വയര്‍ അവതരിപ്പിക്കുന്ന കരോള്‍, വിവിധ ഇടവകകളുടെ കലാപരിപാടികള്‍, ക്രിസ്മസ് കരോള്‍, സ്കിറ്റ് എന്നിവയാണ് മുഖ്യ പരിപാടികള്‍. ഡിന്നറോടുകൂടി ആഘോഷപരിപാടികള്‍ക്ക് സമാപനം കുറിക്കും.

എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പൊന്നച്ചന്‍ ചാക്കോ (ട്രഷറര്‍), ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (സെക്രട്ടറി), തോമസ് തോമസ് പാലത്തറ (വൈസ് പ്രസിഡന്റ്), രാജന്‍ മാത്യൂസ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയും, വിവിധ കോര്‍ഡിനേറ്റര്‍മാരും പരിപാടിയുടെ ഉജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍ (ഫെല്ലോഷിപ്പ്), കോര കെ. കോര, ഏബ്രഹാം മാത്യു (പബ്ളിക് റിലേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി), സാമുവേല്‍ കോശി കോടിയാട്ട്, ദേവസ്യാച്ചന്‍ മാത്യു, രാജന്‍ മാത്യൂസ് (റഫ്രഷ്മെന്റ്), ടോം തോമസ് (കള്‍ച്ചറല്‍ പ്രോഗ്രാം), ഡോ. ജോണ്‍ തോമസ് (വീഡിയോ/ഫോട്ടോ), ബിജു ചെറിയാന്‍ (പബ്ളിസിറ്റി), റോഷന്‍ മാമ്മന്‍ (പരസ്യകല), ആഷ്ലി മത്തായി (ക്വയര്‍) എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുജനനത്തിലൂടെ ലഭ്യമായ ശാന്തിയും സമാധാനവും നമ്മുടെ സമൂഹത്തിലും ഭവനങ്ങളിലും നിറയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഏവരേയും കുടുംബമായി എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ. മാത്യൂസ് കെ.ഏബ്രഹാം അറിയിച്ചു.

വിലാസം: ഇവശൃശെേമി ജലിവേമരീവെേമഹ ഇവൌൃരവ അൌറശീൃശൌാ, 1020 ഠമൃഴലല , ടമേലിേ കഹെമിറ, ചഥ 10304.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (917 854 3818), പൊന്നച്ചന്‍ ചാക്കോ (718 687 7627), രാജന്‍ മാത്യൂസ് (917 344 0589), സാമുവേല്‍ കോശി (917 829 1030), കോര കെ. കോര (718 213 7086), ടോം വി. തോമസ് (718 983 8131), ഏബ്രഹാം മാത്യു (732 589 6331), ഡോ. ജോണ്‍ കെ. തോമസ് (917 923 7149), ദേവസ്യാച്ചന്‍ മാത്യു (718 761 1353). ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം