ദുബായി കെഎംസിസി വോളിബോള്‍ ടൂര്‍ണമെന്റ് 25ന്
Wednesday, December 23, 2015 10:18 AM IST
ദുബായി: ദുബായി കെഎംസിസി ആറാമത് വോളിബോള്‍ ടൂര്‍ണമെന്റ ഡിസംബര്‍ 25ന് (വെള്ളി) രാവിലെ പത്തു മുതല്‍ ഖിസൈസ് അല്‍ തവാര്‍ പാര്‍ക്കിനു പിന്‍വശമുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കും.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലാ ടീമുകള്‍ തമ്മില്‍ മുഴുദിന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങള്‍ യുഎഇ വോളിബോള്‍ ഫെഡറേഷന്‍ അംഗീകൃത റഫറിമാരാണ് നിയന്ത്രിക്കുന്നത്. വിവിധ ജില്ലാ ടീമുകളിലെ ദേശീയ, സംസ്ഥാന താരങ്ങളുടെ പ്രകടനം കാണികള്‍ക്ക് ആവേശം പകരും. തീമ വാന്‍ഗോ അവഞ്ചി വിന്നേഴ്സ് കപ്പിനും ലിംസ് ഗ്രൂപ്പ് റണ്ണര്‍ അപ്പ് കപ്പിനുമുള്ള മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ രാത്രി തന്നെ നടക്കും.

ഏകദിന ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് അസയിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെ.എം. ഷാജി എംഎല്‍എ, അറബ് പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

വിവരങ്ങള്‍ക്ക്: 0555780 224.

നിഹ്മത്തുള്ള തൈയില്‍