കുവൈത്ത് പാര്‍ലമെന്റ് അംഗം കുഴഞ്ഞു വീണുമരിച്ചു
Wednesday, December 23, 2015 8:31 AM IST
കുവൈത്ത്: രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും പാര്‍ലമെന്റ് അംഗവുമായ നബീല്‍ അല്‍ ഫാദല്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണുമരിച്ചു.

പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിമിന്റെ നിര്‍ദേശാനുസരണം ആരോഗ്യ സംഘമെത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കുവാന്‍ സാധിച്ചില്ല. മൂന്നാം മണ്ഡലത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു നബീല്‍ അല്‍ ഫാദല്‍. 1949 ല്‍ ജനിച്ച അദ്ദേഹം കുവൈത്ത് എയര്‍ലൈന്‍സില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുവൈത്ത് ജേര്‍ണലിസ്റ് അസോസിയേഷന്‍ അംഗമാണ്. എംപിയുടെ നിര്യാണത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം അനുശോചിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍