മൊയ്തീന്‍കുട്ടി തെന്നലയെ എസ്വൈഎസ് ആദരിച്ചു
Wednesday, December 23, 2015 8:30 AM IST
റിയാദ്: ഈ വര്‍ഷം ഹജ്ജ് വേളയിലും മിന ദുരന്തത്തിനുശേഷവും നിര്‍വഹിച്ച നിസ്തുല സേവനത്തിനു ജീവകാരുണ്യപ്രവര്‍ത്തകന്‍ മൊയ്തീന്‍കുട്ടി തെന്നലയെ എസ്വൈഎസ് റിയാദ് ആദരിച്ചു.

ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിയുന്നതിനും സംസ്കരിക്കുന്നതിനും രേഖകള്‍ ശരിയാക്കുന്നതിനുമായി മിന, മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ രണ്ടു മാസത്തോളം മൊയ്തീന്‍കുട്ടി സേവന നിരതനായിരുന്നു.

എസ്വൈഎസ് റിയാദ് കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ മൊയ്തീന്‍ കുട്ടിക്കുള്ള ഉപഹാരം സഫാമക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിഎസ്കെ തങ്ങള്‍ എടവണ്ണപ്പാറ കൈമാറി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, അബൂബക്കര്‍ ഫൈസി വെള്ളില, സൈതലവി ഫൈസി പനങ്ങാങ്ങര, ടി. മുഹമ്മദ് വേങ്ങര, സുബൈര്‍ ഹുദവി വെളിമുക്ക്, അബ്ദുല്‍ അസീസ് വാഴക്കാട്, കെ.പി. മുഹമ്മദ് കളപ്പാറ, മുഹമ്മദലി ഫൈസി മണ്ണാറമ്പ്, സി.പി. സലാം പറവണ്ണ, കുഞ്ഞിപ്പ തവനൂര്‍, കുഞ്ഞി കാസര്‍ഗോഡ്, മുഹമ്മദ് മണ്ണേരി, ബഷീര്‍ പറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍