തൈയില്‍ കുടുംബസംഗമം നടത്തി
Wednesday, December 23, 2015 8:27 AM IST
ദുബായി: കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്ത് നിരവധി വ്യക്തിത്വങ്ങളെ സംഭാവന നല്‍കിയ കേരളത്തിലെ അറിയപ്പെടുന്ന തറവാടായ തൈയില്‍ കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഒത്തുകൂടി.

അടുത്ത വര്‍ഷം ഏപ്രിലില്‍ നാട്ടില്‍ നടക്കുന്ന കേരള തൈയില്‍ ഫാമിലി മീറ്റിനോടനുബന്ധിച്ച് നാട്ടില്‍ ജില്ലാ തലങ്ങളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും തൈയില്‍ കുടുംബസംഗമം നടന്നു കൊണ്ടിരിക്കുകയാണ്. തൈയില്‍ ഫാമിലി അസോസിയേഷന്‍ (ടിഎഫ്ഒ) എന്ന പേരിലാണു സംഗമം നടക്കുന്നത്.

ദുബായി നെല്ലറ റസ്ററന്റില്‍ നടന്ന കുടുംബസംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ തൈയില്‍ മാറാക്കര അധ്യക്ഷത വഹിച്ചു. ശബീക്ക് തൈയില്‍ വളാഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. നിഹ്മത്തുള്ള തൈയില്‍ മങ്കട മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് യുഎഇ തൈയില്‍ ഫാമിലി അസോസിയേഷന്‍ (ടിഎഫ്ഒ) യുടെ പ്രഥമ ഭാരവാഹികളായി ഹാജി മുഹമ്മദ് കുഞ്ഞി കാസര്‍ഗോഡ് (ചെയര്‍മാന്‍), അബ്ദുള്‍ ഗഫൂര്‍ തൈയില്‍ മാറാക്കര (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ മുനീര്‍ തൈയില്‍ മങ്കട (പ്രസിഡന്റ്), റഫീക്ക് ദാരിമി കണ്ണൂര്‍, സുലൈമാന്‍ തൈയില്‍ തിരൂര്‍, ഷംസുദ്ദീന്‍ തൈയില്‍ വളവന്നൂര്‍, മുനീര്‍ തൈയില്‍ കാസര്‍ഗോഡ് (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ് തൈയില്‍ കവായി (ജന:സെക്രട്ടറി), ഷാഫി തൈയില്‍ കാസര്‍ഗോഡ്, അജ്മല്‍ തൈയില്‍ മാറാക്കര, ശരീഫ് തൈയില്‍ കോഴിക്കോട്, നൌഫല്‍ തൈയില്‍ എടപ്പറ്റ (സെക്രട്ടറി), ഷാജഹാന്‍ തൈയില്‍ എടപ്പറ്റ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ശബീക് തൈയില്‍ വളാഞ്ചേരി (ട്രഷറര്‍) ആയും നിഹ്മതുള്ള തൈയില്‍ മങ്കട യുഎഇ ടിഎഫ്ഒ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ആയും തെരഞ്ഞെടുത്തു.

അലി തൈയില്‍ മങ്കട, ഷഫീഖ് തൈയില്‍ കണ്ണൂര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്‍ മുനീര്‍ തൈയില്‍ സ്വഗതവും ഷാജഹാന്‍ എടപ്പറ്റ നന്ദിയും പറഞ്ഞു. ഫൈസല്‍ തൈയില്‍ ഖിറാഅത്ത് നടത്തി.