വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂണിഫൈഡ് പ്രൊവിന്‍സ് ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം 29ന്
Wednesday, December 23, 2015 8:26 AM IST
ഇര്‍വിംഗ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂണിഫൈഡ് പ്രൊവിന്‍സിന്റെ ഔദ്യോഗിക വിഭാഗവും വിഘടിത വിഭാഗവും പരസ്പരം കൈകോര്‍ത്ത് രൂപീകരിച്ച യൂണിഫൈഡ് ഉഎണ പ്രൊവിന്‍സ് ക്രിസ്മസും ന്യൂ ഇയറും ഡിസംബര്‍ 29നു നടക്കും.

ക്രിസ്മസ് സന്ദേശവും കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. കമ്മിറ്റി അംഗങ്ങളായ അഞ്ചു ബിജിലി, സാം മാത്യു, അടങ്ങുന്ന വിശാല കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ഡാളസിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ് പി.സി. മാത്യു അറിയിച്ചു. വേള്‍ഡ് മലയാളി കൌണ്‍സിന്റെ സീനിയര്‍ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നു സെക്രട്ടറി വര്‍ഗീസ് അറിയിച്ചു.