ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് ഷിക്കാഗോയില്‍ പ്രൌഡോജ്വലമായി
Wednesday, December 23, 2015 7:23 AM IST
ഷിക്കാഗോ : വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ 2016 ജൂലൈയില്‍ കാനഡയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ മിഡ്വെസ്റ് റീജിയന്‍ കിക്കോഫ് ഷിക്കാഗോയില്‍ നടത്തപ്പെട്ടു. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഷിക്കാഗോയില്‍നിന്നു തദവസരത്തില്‍ നൂറില്‍പ്പരം കുടുംബങ്ങള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി.

വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെയധികം ജനോപകാരപ്രദമാണെന്നും എന്നും മനുഷ്യമനസുകളില്‍ ഫൊക്കാനയുടെ സ്ഥാനം മുന്‍പന്തിയിലാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത റാന്നി എംഎല്‍എ രാജു ഏബ്രഹാം പറഞ്ഞു. ഫൊക്കാന മിഡ് വെസ്റ് റീജിയന്‍ പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് ജോണ്‍. പി. ജോണ്‍ ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ വിവരിക്കുകയും ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. അനിരുദ്ധനില്‍നിന്നു മെഗാ സ്പോണ്‍സര്‍ഷിപ്പ് രജിസ്ട്രേഷന്‍ സ്വീകരിക്കുകയുമുണ്ടായി.

ഫൊക്കാനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി വിനോദ് കെയാര്‍ക്കെ വിവരിക്കുകയുണ്ടായി. ഫൊക്കാന കണ്‍വന്‍ഷന് ഷിക്കാഗോയിലെ മലയാളി സംഘടനകളും കുടുംബങ്ങളും നല്‍കുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട് നന്ദി പറയുകയുണ്ടായി. മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ഏവരെയും കണ്‍വന്‍ഷനിലേക്കു സ്വാഗതം ചെയ്യുകയുമുണ്ടായി. ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഗണേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ലെജി പട്ടരുമഠത്തില്‍, പ്രവീണ്‍ തോമസ്, ഷാനി ഏബ്രഹാം, ഷിബു മുളയാനികുന്നേല്‍, ജയ്മോന്‍ നന്ദികാട്ട്, മത്തിയാസ് പുല്ലാപ്പള്ളിയില്‍, വര്‍ഗ്ഗീസ് പാലമലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുയോഗത്തിനു ശേഷം ശിങ്കാരി ഡാന്‍സ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വര്‍ണമനോഹരമായ കലാമേള നടത്തപ്പെട്ടു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍