മാഗ് ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-ന്
Wednesday, December 23, 2015 7:21 AM IST
ഹൂസ്റണ്‍: മലയാളി അസോസിയേഷന്റെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹാളില്‍ നടത്തുന്നു. ഹുസ്റനിലെ വിവിധ ഡാന്‍സ് അക്കാഡമികളിലെ കലാപ്രതിഭകളുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഡോ. ജോര്‍ജ് തൈവേലിക്കകത്ത് (പ്രഫസര്‍ ഓഫ് കെമിസ്ട്രി, ഓറല്‍ റോബര്‍ട്സ് യൂണിവേഴ്സിറ്റി, ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തും.

സുരേന്ദ്രന്‍ കോരന്‍ (പ്രസിഡന്റ്, മാഗ്) അധ്യക്ഷത വഹിക്കും. കെന്‍ മാത്യു, സിറ്റി കൌണ്‍സില്‍മാന്‍) ആനന്ദന്‍ നിരവേല്‍ (പ്രസിഡന്റ്, ഫോമ), എം.എ ഏബ്രഹാം (ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍,മാഗ്) എന്നിവര്‍ ആശംസകള്‍ നേരും. 2016 -ലെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ഈ സമ്മേളനത്തില്‍ പരിചയപ്പെടുത്തുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിനു തോമസ്(7135176582), ഫിലിപ്പ് ഏബ്രഹാം(7132913001), അനില്‍ ജനാര്‍ദനന്‍ (2815079721)എന്നിവരില്‍നിന്നോ, അസോസിയേഷന്‍ വെബ്സൈറ്റില്‍ (ംംം.ാമഴവ.ൌ) നിന്നോ ലഭിക്കുന്നതാണ്.