സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോന ദേവാലയം ക്രിസ്മസ് കാരോള്‍ നടത്തി
Tuesday, December 22, 2015 7:19 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കരോള്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന് വികാരി ഫാ. തോമസ് കടുകപ്പള്ളി ആശംസിച്ചു.

വാര്‍ഡ് തിരിച്ചു നടത്തിയ ക്രിസ്മസ് കരോളിംഗിനു വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ഇടവക വികാരി അച്ചനോടൊപ്പം മറ്റ് ദേവാലയങ്ങളില്‍നിന്നുള്ള വൈദീകരും കരോളിംഗില്‍ പങ്കെടുത്തു.

ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ലെഗോ ജോസഫ്, ജോസ്മോന്‍ ജോസഫ് എന്നിവര്‍ അറിയിച്ചു.

സെബാസ്റ്യന്‍ തോട്ടത്തില്‍ (വാര്‍ഡ് 1), മേരിദാസന്‍ തോമസ് (വാര്‍ഡ് 2), ടോം പെരുമ്പായില്‍ (വാര്‍ഡ് 3), ജോണ്‍സന്‍ ഫിലിപ്പ് (വാര്‍ഡ് 4), ജോര്‍ജ് ചെറിയാന്‍ (വാര്‍ഡ് 5), റെമി ചിറയില്‍ (വാര്‍ഡ് 6), ജോര്‍ജ് വര്‍ക്കി (വാര്‍ഡ് 7), ജയിംസ് കൊക്കാട് (വാര്‍ഡ് 8) തുടങ്ങിയവരായിരുന്നു വാര്‍ഡ് പ്രതിനിധികള്‍. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം