'ഹോപ് ക്രിസ്മസ് 2015' ഡിസംബര്‍ 26ന്
Tuesday, December 22, 2015 7:19 AM IST
ടെക്സസ്: വിഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി ആരംഭിച്ച സംഘടനയായ ഒീുല (ഒലമ്ലി’ ഛിം ജൃലരശീൌ ഋ്യല) -ന്റെ ആഭിമുഖ്യത്തില്‍ 'ഹോപ് ക്രിസ്മസ് 2015' നടത്തുന്നു. ഡിസംബര്‍ 26-നു ശനിയാഴ്ച വൈകുന്നേരം 5.30-നു സ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (12803 ടൌഴമൃ ഞശറഴല ആഹ്റ, ടമേളളീൃറ, ഠത 77477) വച്ച് ഹോപിലെ വിഭിന്നശേഷിയുള്ളവരോടൊപ്പം ഗ്രേറ്റര്‍ ഹൂസ്റണ്‍ ഏരിയയിലുള്ള പ്രശസ്തമായ വിവിധ ഗായകസംഘങ്ങള്‍ പങ്കെടുത്ത് ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൌണ്‍ സിന്‍ഡ്രോം തുടങ്ങിയ മാനസീക വെല്ലുവിളി ശൃംഖലാവസ്ഥകള്‍ ഉള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുവാനാണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് 'ഹോപ്' എന്ന പ്രസ്ഥാനം രൂപംകൊണ്ടത്. ഇന്ത്യന്‍ സമൂഹത്തില്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടിരുന്ന ഒരു വിഭാഗമാണ് മാനസികവൈല്യങ്ങള്‍ ഉള്ളവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം സാമുവേല്‍ (കോ-ഓര്‍ഡിനേറ്റര്‍) 281 248 6528, ജോസ് കെ. ജോര്‍ജ് (ട്രഷറര്‍) 281 704 3538, മോനച്ചന്‍ തോമസ് (സെക്രട്ടറി) 832 766 4249.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി