ഫ്രാന്‍സീസ് കിഴക്കേക്കുറ്റിനെ വീണ്ടും 'അത്മാസ്' പ്രസിഡന്റായി തെരഞ്ഞെടുത്തു
Tuesday, December 22, 2015 7:18 AM IST
ഷിക്കാഗോ: ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഘടനയായ 'അത്മാസി'ന്റെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി അമേരിക്കന്‍ പ്രവാസിയായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റിനെ ഐകകണ്ഠ്യേന വീണ്ടും തെരഞ്ഞെടുത്തു. അഡ്വ. സ്റീഫന്‍ ചാഴികാടന്‍ (വൈസ് പ്രസിഡന്റ്), ഡോ. സ്റീഫന്‍ മാത്യു (സെക്രട്ടറി), ഫിലോമിന സെബാസ്റ്യന്‍ (ജോ. സെക്രട്ടറി), പ്രഫ. ബിജു നീലാനിരപേല്‍ (ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍. ഇവര്‍ ഉള്‍പ്പടെ 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ആണു തെരഞ്ഞെടുത്തത്. വിവിധ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി ഓരോ അസോസിയേഷനിലും ഏഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.

അമേരിക്കയിലെ മലയാളി ബിസിനസുകാരനായ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അമേരിക്കയിലെ നിരവധി സാമൂഹ്യ-സാംസ്കാരിക-മത സംഘടനകളില്‍ നേതൃസ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. കൂടാതെ അമേരിക്കയിലെ യു.ഡി.എഫിന്റെ കണ്‍വീനറായും പ്രവര്‍ത്തിച്ചുവരുന്നു. ഉഴവൂര്‍ കോളജിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ അത്മാസിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചത് ഫ്രാന്‍സീസ് ആയിരുന്നു. ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ബില്‍ഡിംഗ് നിര്‍മ്മാണത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും പരമാവധി തുക സമാഹരിക്കുന്നതിനും ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നല്‍കിവരുന്നത്. അത്മാസ് മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ സ്റീഫന്‍ ചെട്ടിക്കന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം