ഓര്‍മ ക്രിസ്മസ് പുതുവത്സര സന്ധ്യ 2016
Tuesday, December 22, 2015 7:17 AM IST
മിസിസാഗാ: വിസ്മയിപ്പിക്കുന്ന കലാപരിപാടികളോടെയും മറക്കാനാവാത്ത രുചിഭേദങ്ങളോടെയും ഓര്‍മ്മയുടെ ച്ീൌമഹല അിി 2016, ഡിസംബര്‍ 19-നു മിസിസാഗ ഗ്ളെന്‍ ഫോറസ്റ് സെക്കഡറി സ്കൂളില്‍ വച്ചു നടന്നു. അമ്പതോളം കലാകാരന്മാര്‍ അണിനിരന്ന ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങള്‍ അരങ്ങിലെത്തിച്ച 'ഭാരതീയം', കേരളത്തിന്റെ തനതു നൃത്തരൂപങ്ങളിലൊന്നായ മാര്‍ഗംകളി, ഇരുപതോളം കുട്ടികള്‍ അണിനിരന്ന ഡാന്‍സിംഗ് ഡ്രാഗന്‍, കൊച്ചുകുട്ടികളുടെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം ക്രിസ്മസ് ഡ്രിില്‍സ്, അര്‍പണ്‍ അക്കാഡമി ഓഫ് പെര്‍ഫൊര്‍മിംഗ് ആര്‍ട്സിലെ കുട്ടികള്‍ ചുവടു വെച്ച ശാസ്ത്രീയ നൃത്തം,കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സ്കിറ്റ്, സിനിമാറ്റിക്, ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ഭരതനാട്യം, സ്വരംകൊണ്ട് വിസ്മയം തീര്‍ക്കുന്ന ഗായകരുടെ ഗാനമേള എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഒന്റാരിയോ പ്രോഗ്രസീവ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലീഡര്‍ പാട്രിക്ക് ബ്രൌണ്‍ മുഖ്യാതിഥിയായിരുന്നു .പ്രസിഡന്റ് ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ് , പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെറിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഓര്‍മ വൈസ് പ്രസിഡന്റ് ഷെല്ലി ജോയ് , ജോയിന്റ് സെക്രട്ടറി ബിജു ഏബ്രഹാം ,ബിജു ജോണ്‍, അജു പോള്‍,അജു ഫിലിപ്പ്, സജി നന്‍ജിലാത്തില്‍, സന്തോഷ് മേക്കര ഏബ്രഹാം ,ലോല്‍ബി ജോസെഫിന്‍, ജോസ് ചാക്കോ ,റോഷന്‍ പുല്ലുകാലയില്‍, ഷിന്മോന്‍ തകിടിയേല്‍, റിന്റോ മാത്യു , ശിവശങ്കര്‍ എ.ജി., കൃഷ്ണ പ്ളാചേരില്‍, ടോം ജോസ് ,അഭിലാഷ് ഗോപാലകൃഷ്ണന്‍,മെജോ വര്‍ഗീസ്, ടോം ജയിംസ്, ബിനു വര്‍ഗീസ്, ജോണി ജോസഫ് , ജെറിന്‍ ജോണ്‍ ,ബിജോയ് ജോണ്‍ ,സാബു ചാക്കോ ,ശ്രീജ ശിവന്‍കുട്ടി ,മീര ഉഴവൂര്‍ ,ജോസ്മോന്‍ പി മാണി ,ജിന്‍സ് തോമസ് ,ഡാനി വിന്‍സെന്റ് ,മാത്യു അഗസ്റിന്‍, സെബാസ്റ്യന്‍ പുല്ലേലി ,സുധീഷ് ബാലകൃഷ്ണന്‍, പോള്‍സണ്‍ പോള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറും നടന്നു.

റിപ്പോര്‍ട്ട്: ഷാജിമോന്‍ വെട്ടം