ഫിലിപ്പോസ് ഫിലിപ്പിനെ ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തു
Tuesday, December 22, 2015 7:17 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയിലെ ഏറ്റവും വലിയ സംഘടനയായ ഹഡ്സണ്‍ വാലി അസോസിയഷന്‍ 2016- 2018 ലെ ഫൊക്കാന സെക്രട്ടറി സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിനെ നാമനിര്‍ദേശം ചെയ്തു. ഫൊക്കാനയുടെ എക്കാലത്തെയും മികച്ച നേതാവ് ആണു ഫിലിപ്പോസ് ഫിലിപ്പ്.

കേരളത്തിലെയും അമേരിക്കയിലേയും മലയാളികളുടെ പല പ്രശ്നങ്ങള്‍ക്കുംവേണ്ടി ഫൊക്കാനയില്‍ നേതൃത്വപരമായ പങ്കുവഹിച്ച് വിജയം കൈവരിക്കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിനു സാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ കുടിയേറിയ ഇന്ത്യക്കാരെ ബാധിക്കുന്ന പുതിയ വിസാചട്ടങ്ങള്‍ക്കെതിരേ ഇന്ത്യന്‍ സര്‍ക്കാരില്‍ വേണ്ട സ്വാധീനം ചെലുത്തുന്നത് മുതല്‍ ഫൊക്കാനയുടെ പല നിര്‍ണായക ഘട്ടത്തിലും ഒരു നല്ല സുഹൃത്തായി ഒപ്പമുണ്ടായിരുന്നു ഫിലിപ്പോസ് ഫിലിപ്പ്. യുവതലമുറയ്ക്കു തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരമൊരുക്കിയ ഫൊക്കാന നേതൃത്വത്തിന്റെ ഭാവനാത്മക പ്രവര്‍ത്തനത്തിനു പിന്നിലെ ചാലകശക്തി കൂടി ആയിരുന്നു ഹട്സണ്‍ വാലി അസോസിയഷനും ഫിലിപ്പോസ് ഫിലിപ്പും ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടത്തിലാണ് ആല്‍ബനി കണ്‍വന്‍ഷന്‍ നടക്കുന്നത്. അന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയത് ഫിലിപ്പോസ് ഫിലിപ്പ് ആയിരുന്നു.

വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് ഓര്‍ത്തഡോക്സ് സഭയുടെ സൌമ്യമായ നേതൃത്വം കൂടിയാണ് . ഫൊക്കാനയുടെ ഇപ്പോഴത്തെഎക്സിക്യൂട്ടീവ് വൈസ് പ്രസിടന്റായി സേവനം ചെയ്യുന്നു ഇദ്ദേഹം .ഹട്സണ്‍ വാലി അസോസിയഷന്‍ പ്രസിഡന്റ്, ബോര്ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍, കേരള എന്‍ജിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍മ്മാന്‍, കൊല്ലം ടികെഎം കോളജ് ചെയര്‍മാന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നെ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം, പബ്ളിക് എംപ്ളോയീസ് ഫെഡറേഷന്‍ സെക്രട്ടറി, റോക്ക് ലാന്‍ഡ് കൌണ്ടി റിപ്പബ്ളിക്കന്‍ പാര്‍ട്ടി കമ്മിറ്റി മെമ്പര്‍ എന്നീ പദവികള്‍ വഹിക്കുന്നു .

ഫൊക്കാനയുടെ കൊടിപിടിക്കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിനോളം മറ്റൊരാളില്ല എന്നാ തിരിച്ചറിവാണ് ഈ സ്ഥാനാര്‍ഥിത്വം എന്ന് ഹഡ്സണ്‍ വാലി അസോസിയഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം ,സെക്രട്ടറി അലക്സ് ഏബ്രഹാം ,ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ വര്‍ഗീസ് ഉലഹന്നാന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു

റിപ്പോര്‍ട്ട്: ഷാജിമോന്‍ വെട്ടം